അതിർത്തിയിലെ യുദ്ധ സമാനമായ സാഹചര്യത്തിന് ശേഷം ലോകരാജ്യങ്ങൾക്കു മുമ്പിൽ മുഖം രക്ഷിക്കാനുള്ള തന്ത്രപാടിലാണ് പാകിസ്താൻ. ഇന്ത്യയ്ക്ക് സമാനമായി
വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ തീരുമാനിച്ചിരിക്കുകയാണ് പാക് ഭരണകൂടം . പി പി പി ചെയർമാനും പാക് മുൻ വിദേശ കാര്യമന്ത്രിയുമായ ബിലാവൽ ഭൂട്ടോയാണ്ഇക്കാര്യം എക്സിൽ കുറിച്ചത്.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നോട് പ്രതിനിധി സംഘത്തെ നയിക്കാൻആവശ്യപ്പെട്ടുവെന്ന് ഇയാൾ അവകാശപ്പെട്ടു. പാകിസ്താന്റെ സമാധാനത്തിനായുള്ള വാദം ആഗോളവേദികളിൽ അവതരിപ്പിക്കാൻ തന്നെ നിയോ ഗിച്ചെന്ന് ബിലാവൽ ഭൂട്ടോ പറഞ്ഞു. ഈഉത്തരവാദിത്തം ഏറ്റെടുക്കാനും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രാജ്യത്തെ സേവിക്കാൻപ്രതിജ്ഞാബദ്ധനായിരിക്കുന്നതിൽ അഭിമാനം തോന്നുന്നുവെന്നും ഇയാൾ പറഞ്ഞു
നേരത്തെയും ഇന്ത്യ ചെയ്യുന്ന കാര്യങ്ങൾ കോപ്പി അടിക്കാൻ പാകിസ്താൻ ശ്രമിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപൂർ വ്യോമത്താവളം സന്ദർശിച്ചതിന് പിന്നാലെ ഷഹബാസ്ഷെരീഫ് സിയാൽക്കോട്ടിലെ സൈനിക കേന്ദ്രത്തിലെത്തിയിരുന്നു.
അതേസമയം പ്രതിപക്ഷം ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളുംപരിചയസമ്പന്നരായ നയതന്ത്രജ്ഞരും ഇന്ത്യയുടെ ഓരോ പ്രതിനിധി സംഘത്തിലും ഉണ്ടാകും. ശശിതരൂർ (ഐഎൻസി), രവിശങ്കർ പ്രസാദ് (ബിജെപി), സഞ്ജയ് കുമാർ ഝാ (ജെഡിയു), ബൈജയന്ത്പാണ്ഡ (ബിജെപി), കനിമൊഴി കരുണാനിധി (ഡിഎംകെ), സുപ്രിയ സുലെ (എൻസിപി), ശ്രീകാന്ത്ഏകനാഥ് ഷിൻഡെ (ശിവസേന) എന്നിവർ അവരുടെ പ്രതിനിധി സംഘങ്ങളെ നയിക്കും.
Discussion about this post