തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് കെപിസിസി എക്സിക്യുട്ടീവ് അംഗം ഷാനിമോള്‍ ഉസ്മാന്. സ്ത്രീകളെ വിജയ സാധ്യത ഇല്ലാത്ത സീറ്റുകളില്‍ നിര്‍ത്തി ബലിയാടാക്കുന്ന കോണ്‍ഗ്രസ് പ്രവണത അവസാനിപ്പിക്കണമെന്നും ഷാനിമോള്‍ ഉസ്മാന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ ബിജെപി വര്‍ഗീയത പറഞ്ഞ് വോട്ട് തേടുമ്പോഴും ന്യൂനപക്ഷത്തിന് അവഗണനയാണെന്ന് അവര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയാണ്. എന്നാല്‍ പാര്‍ട്ടി ഘടകങ്ങളില്‍ പോലും ന്യൂനപക്ഷ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. കെപിസിസി ഭാരവാഹി പട്ടികയില്‍ ഒരു മുസ്ലീം വനിത പോലും ഇല്ല. നിയമസഭയില്‍ നഫീസത്ത് ബീവിയ്ക്ക് ശേഷം ഒരു മുസ്ലീം വനിത എംഎല്‍എ ആയിട്ടില്ല.
പാര്‍ട്ടിയില്‍ പണിയെടുക്കാന്‍ കുറച്ചുപേരും അതിന്റെ ഫലം അനുഭവിക്കുന്നത് കുറച്ച് നേതാക്കള്‍ മാത്രമാണ്.പലരും സീറ്റുകള്‍ കുത്തകയാക്കി നിലനിര്‍ത്തി യുവാക്കളുടെ അവസരവും നശിപ്പിക്കുകയാണെന്നും ഷാനിമോള്‍ ഉസ്മാന് കുറ്റപ്പെടുത്തി.
Discussion about this post