കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരായ സംവിധായകന് മേജര്‍ രവിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ദുര്‍ഗാ ദേവിയെ ആക്ഷേപിച്ച സിന്ധു സൂര്യകുമാറിനെ അനുമതി ലഭിച്ചാല്‍ കാറിത്തുപ്പുമെന്ന് മേജര്‍ രവി കൊച്ചിയില്‍ പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിയ്ക്കുന്നത്.
ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്കാരം. അവതാരകയുടെ വര്‍ഗവും അത് തന്നെയായിരിക്കും. ഇത്തരത്തില്‍ സംസ്കാരം ഉള്ളവര്‍ക്ക് സ്വന്തം അമ്മയെപ്പറ്റി പറഞ്ഞാലും കുഴപ്പമില്ല. ദൈവങ്ങളെ പറ്റി പറയുമ്പോള്‍ ശക്തമായ പ്രതികരണം ഉണ്ടാകാത്തതില്‍ വിഷമം ഉണ്ടെന്നും മേജര്‍ രവി കൊച്ചിയില്‍ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ദുര്‍ഗ ദേവിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് സിന്ധു സൂര്യകുമാറിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ഫോണില്‍ ഭീഷണികള്‍ ഉണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
https://youtu.be/OPJb_AdYEd8
Discussion about this post