ചെങ്ങന്നൂര്‍: ബിജെപിയുടെ വളര്‍ച്ച കാലത്തിന്റെ നിയോഗമാണെന്ന് പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.എസ് ശ്രീധരന്‍പിളള. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടെയും വോട്ടിലുണ്ടായ കുറവ് ബിജെപിയുടെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്നും പി.എസ് ശ്രീധരന്‍പിളള പറഞ്ഞു
ബിജെപി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുട ഉന്നമനത്തിനുവേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലത്തിലെ 154 ബൂത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത വനിതാ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
Discussion about this post