നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പിണറായസിത്തിനുള്ള മറുപടിയായിരിക്കുമെന്ന് മുൻ എംഎൽഎ പിവി അൻവർ. തിരഞ്ഞെടുപ്പ് പിണറായിയുടെ കുടുംബാധിപത്യത്തിന് മറുപടി നൽകും. മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പിവി അൻവർ പറഞ്ഞു.
പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കുമെന്ന് പി വി അൻവർ.പക്ഷേ ആ ചെകുത്താന് നന്മ ഉണ്ടായിരിക്കണമെന്ന് മാത്രം. വിജയം പിണറായിസത്തിന് എതിരെ ഉള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആശയമില്ലാതെ ആമാശയം മാത്രമായി സിപിഐഎം ചുരുങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു
നിലമ്പൂരിൽ പിണറായി വിജയൻ മത്സരിച്ചാലും ജയിക്കില്ല. പിന്നെയല്ലേ പൊതു സ്വതന്ത്രൻ. നാലാം വാർഷികം ആഘോഷിക്കുന്ന സർക്കാർ കേരളത്തിന് വേണ്ടി എന്താണ് ചെയ്തത്. കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും സൗകര്യം ചെയ്ത് കൊടുത്തു എന്നതിനപ്പുറം ജനങ്ങളനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് മറുപടിയില്ല. യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും നിരുപാധിക പിന്തുണ നൽകും’, പിവി അൻവർ പറഞ്ഞു.
Discussion about this post