Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

സുഖോയ് – ബ്രഹ്മോസ് കൂട്ടുകെട്ടിന് ചൈനീസ് നാവികസേനയെ തളയ്ക്കാൻ കഴിയുമോ ? ഇന്ത്യയുടെ വജ്രായുധത്തിന്റെ ശക്തി ഇതാണ്

ആർ.എസ്. ദാസ്

by Brave India Desk
Feb 12, 2021, 12:50 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

നിലവിലെ ക്രൂയിസ് മിസൈലുകളിൽ ശക്തമായ ഒന്നാണ് ഇൻഡോ റഷ്യൻ ബ്രഹ്മോസ് ക്രൂയിസ് മിസൈൽ . റഷ്യയുടെ P 800 മിസൈലിന്റെ പരിഷ്കരിച്ച ഒരു പതിപ്പാണ് ബ്രഹ്മോസ്. അടിസ്ഥാനപരമായി ഒരു സെക്കണ്ടറി ഗ്രൗണ്ട് അറ്റാക്ക് കേപ്പബിലിറ്റി ഉള്ള ആന്റി ഷിപ്പ് മിസൈൽ ആണ് P 800 . ബ്രഹ്‌മോസും അങ്ങിനെ തന്നെ .റഷ്യയുടെ P സീരീസിലുള്ള എല്ലാ ആന്റി ഷിപ്പ് മിസൈലുകൾക്കും ഈ പ്രത്യേകതകൾ ഉണ്ട് . P-15 ടെർമിറ്റ് ആന്റി ഷിപ് മിസൈലിനെ ഇന്ത്യ തന്നെ ഇൻഡോ പാക് യുദ്ധത്തിൽ ഗ്രൗണ്ട് ടാർഗെറ്റുകളെ ആക്രമിക്കാൻ ഉപയോഗിച്ചിട്ടുണ്ട് .

റഷ്യയുടെ P സീരീസിലെ മിസൈലുകളുടെ പ്രൊപ്പൽഷൻ ഓരോന്നിലും വ്യത്യത പുലർത്തുന്നതാണ് . P 800 മാക് 3 വേഗതകൾക്ക് വേണ്ടി നിർമിച്ചതാണ് . അതിനാൽ തന്നെ റാം ജെറ്റ് ആണ് P 800 ഇന്റെ മെയിൻ എഞ്ചിൻ . ബ്രഹ്മോസിന്റെ മെയിൻ എഞ്ചിനും അതുതന്നെ . റാം ജെറ്റിന് മാക് 2-5 വരെ വേഗതകളിൽ പ്രവർത്തിക്കാൻ ആവും . പക്ഷെ ഒരു റാം ജെറ്റിനെ സ്റ്റേറ്റ് ഓഫ് റസ്റ്റ് ഇൽ നിന്നും സ്റ്റാർട് ചെയ്യാനാവില്ല . റാം ജെറ്റിൽ ടർബയിനോ കമ്പ്രെസറോ ഒന്നും ഇല്ല അതിവേഗതയിൽ എഞ്ചിനുള്ളിലേക്ക് ഇരച്ചു കയറുന്ന വായു തന്നെ യാണ് ഇൻ ടേക്കിന്റെ ആകൃതി കാരണം സ്വയം കമ്പ്രെസ്സ് ചെയ്യപ്പെടുന്നത് .

Stories you may like

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

അത് നടക്കണമെങ്കിൽ റാം ജെറ്റിനെ മാക് 0..5 വേഗതയിൽ എങ്കിലുമെത്തിക്കണം . എന്നാലേ റാം ജെറ്റിന് സ്വയം ഇന്ധനം കത്തിച്ചു ത്രസ്റ്റ് ഉൽപ്പാദിപ്പാൻ ആവൂ . എന്നാലും മാക് 1.5 വരെയൊക്കെ റാം ജെറ്റ് അധികം എഫിഷ്യന്റ് ഒന്നുമല്ല . മാക് 2 കടന്ന വേഗതകളിൽ മാത്രമാണ് റാം ജെറ്റിന് മറ്റു തരത്തിലുള്ള ജെറ്റ് എഞ്ചിനുകളെ അധികരിക്കുന്ന എഫിഷ്യൻസി വരുന്നത് .

ഒരു ഗ്രൗണ്ട് / ഷിപ്പ് ലോഞ്ച്ഡ് P800 / ബ്രഹ്മോസിനു തുടക്കത്തിലേ മെയിൻ റാം എഞ്ചിൻ പ്രവർത്തിച്ചു പറക്കാനാവില്ല . ഈ പരിമിതി മറികടക്കാൻ ഗ്രൗണ്ട് / ഷിപ്പ് ലോഞ്ച്ഡ് P800 / ബ്രഹ്മോ സ് മിസൈലുകളെ ഒരു ചെറിയ സോളിഡ് റോക്കറ്റ് ബൂസ്റ്റർ ഉപയോഗിച്ചാണ് ലോഞ്ച് ചെയുന്നത് . മിസൈലിന്റെ വേഗത മാക് 0.5+ ആകുമ്പോൾ സോളിഡ് റോക്കറ്റ് എരിഞ്ഞു തീർന്ന് മിസൈലിൽ നിന്നും വേർപെടും പിന്നെ റാം ജെറ്റ് പ്രവർത്തിച്ചു മിസൈലിനെ മാക്ക് 3 വേഗതയിലേക്ക് ആക്സിലറേറ്റ് ചെയ്യും . ഇന്ധന ഉപയോഗത്തിന്റെ സിംഹഭാഗവും ഈ ഘട്ടത്തിലാണ് നടക്കുന്നത് . ക്രൂയിസിങ് സ്റ്റേജിൽ അപ്പർ അറ്റ്മോസ് സ്ഫിയറിലൂടെ സഞ്ചരിക്കുന്ന ഒരു P800 / ബ്രഹ്മോ സ് മിസൈലിന്റെ ഇന്ധന ഉപയോഗം . ആക്സിലറേഷൻ /ക്ലൈംബ് ഫേസിലുള്ള ഇന്ധന ഉപയോഗനിരക്കിന്റെ പത്തിലൊന്നുപോലും വരില്ല .

ഒരു എയർ ലോഞ്ച്ഡ് ബ്രഹ്മോസ് മിസൈലിന് പല സങ്കീർണതകളും ഒഴിവാക്കാം . മിസൈലിനെ വഹിക്കുന്നത് ഒരു യുദ്ധവിമാനമാണ് ആ യുദ്ധ വിമാനത്തിന് തീർച്ചയായും മാക് 0.5 നേക്കാൾ എയർ സ്പീഡ് ആർജിക്കാൻ ആവും അങ്ങിനെയാണെങ്കിൽ എയർ ലോഞ്ച്ഡ് ബ്രഹ്മോസിനു ഭാരമേറിയ ആദ്യ ഘട്ട സോളിഡ് ബൂസ്റ്റർ റോക്കറ്റ് വേണമെങ്കിൽ ഒഴിവാക്കാം . ഇതിലൂടെ തന്നെ മിസൈലിന്റെ വലിപ്പവും ഭാരവും 20 -25 % വരെ കുറഞ്ഞു കിട്ടും .

മിസൈലിലെ റാം ജെറ്റ് ഏറ്റവും കൂടുതൽ ഇന്ധനം ചെലവാക്കുന്നത് അതിന്റെ ആക്സിലറേഷൻ /ക്ലൈംബ് സ്റ്റേജിലാണ് .ബ്രഹ്മോസ് വഹിക്കുന്ന  യുദ്ധവിമാനത്തിനു 11 -15 കിലോമീറ്റര് ഉയരെ പറക്കാൻ ആയാൽ ആ ഉയരത്തിൽ എത്താനുള്ള ഇന്ധനച്ചെലവ് മിസൈലിന് ഒഴിവാക്കാം . ബ്രഹ്മോസിന്റെ ക്രൂയിസിങ് സ്പീഡ് മാക്ക് 3-3.2 ആണ് . ഈ വേഗതയിലേക്ക് ആക്സിലറേറ്റ് ചെയ്ത് എത്താനും ധാരാളം ഇന്ധനം ചെലവാക്കേണ്ടി വരും . മിസൈൽ കാരിയർ വിമാനത്തിന് മിസൈലിന്റെ ക്രൂയിസിങ് വേഗതക്ക് എത്ര അടുത്തെത്താനാവുമോ അത്രക്ക് ഇന്ധന ലാഭം ഉണ്ടാവും . ഇതിലൊക്കെ ലാഭിക്കുന്ന ഓരോ തുള്ളി ഇന്ധനവും മിസൈലിന്റെ ദൂരപരിധി വർധിപ്പിക്കാൻ ഉപയോഗിക്കാം .

ഫുൾ കോംബാറ്റ് ലോഡ് വഹിച്ചു കൊണ്ട് മാക്ക് 2 വേഗതയിൽ പറക്കാൻ കഴിയുന്ന ഒരു യുദ്ധവിമാനമാണ് Su -30MKI . ബ്രഹ്മോസിന്റെ ക്രൂയിസിങ് ആൾട്ടിട്യൂഡ് ആയ 11 -15 കിലോമീറ്ററിനും വളരെ ഉയരെ പറക്കാനും Su -30MKI ക്ക് കഴിയും . അതാണ് Su -30MKI – ബ്രഹ്മോ സ് കൂട്ടുകെട്ടി‌നെ അതിമാരകമാക്കുന്നത് . ഗ്രൗണ്ട് ലോഞ്ച്ഡ് ബ്രഹ്മോസിന്റെ പകുതി ഭാരമുള്ള ഒരു എയർ ലോഞ്ച്ഡ് ബ്രഹ്മോസ് Su -30MKI യുടെ പരിധികൾക്കുള്ളിൽ നിന്നും ലോഞ്ച് ചെയ്യപ്പെട്ടാൽ അതിനു ഗ്രൗണ്ട് ലോഞ്ച്ഡ് ബ്രഹ്മോസിന്റെ അതെ വാർഹെഡ് വെയ്റ്റ് ആയ 300 കിലോഗ്രാം ഗ്രൗണ്ട് ലോഞ്ച്ഡ് ബ്രഹ്മോസിന്റെ ദൂരപരിധി ആയ 300 കിലോമീറ്ററിനും അധിക ദൂരത്തിൽ എത്തിക്കാൻ ആവും . ചൈനീസ് യുദ്ധ കപ്പലുകളെ അവയുടെ സെൻസറുകളുടെ പരിധിക്കും വളരെ അകലെനിന്നും ടാർജറ്റ് ചെയ്യാൻ ബ്രഹ്മോസ് – Su -30MKI കോമ്പിനേഷന് കഴിയും . അവർ നമ്മെ കാണുന്നതിന് മുൻപ് അവർ തീർന്നിരിക്കും . അത് അവർക്ക് മനസ്സിലായാൽ അവർ ഇങ്ങോട്ട് കൂടുതൽ അഭ്യാസങ്ങൾ കാട്ടില്ല .

Su -30MKI യെക്കാൾ വളരെ കുറഞ്ഞ കോംബാറ്റ് റേഡിയസും കുറഞ്ഞ വേഗതയും ഉള്ള ഒരു യുദ്ധവിമാനത്തിൽ എയർ ലോഞ്ച്ഡ് ബ്രഹ്മോസ് കയറ്റി വിട്ടാൽ അതിനു ഈ പറയുന്ന ഒരു ഗുണവും ഉണ്ടാവില്ല . ക്രൂയിസിങ് വേഗതയായ മാക് മൂന്നിൽ എത്താൻ തന്നെ മിസൈലിലെ ഇന്ധനം ഒരു പാട് ചെലവാക്കേണ്ടി വരും . അത് മിസൈലിന്റെ പരമാവധി ദൂരപരിധി വളരെയധികം കുറയ്ക്കും . റിസർവ്വ്‌ ഇന്ധനം മിസൈലിൽ ഉണ്ടെങ്കിൽ ഒരു പക്ഷെ മിസൈലിന് ടെർമിനൽ സ്റ്റേജിൽ മിസൈൽ വേധ മിസൈലുകളിൽ നിന്നും രക്ഷപ്പെടാനുള്ള മാനുവറിംഗിനും ( വെട്ടിച്ചു പറക്കാനുള്ള കഴിവ് ) ഉപകാരപ്പെടും .

നമ്മുടെ പ്രതിരോധ വിദഗ്ധർ ഇതൊക്കെ കണക്കിലെടുത്തു തന്നെയാണ് ബ്രഹ്മോസ് – Su -30MKI സഖ്യത്തെ അടുത്ത രണ്ടു ദശകങ്ങളിൽ നാവിക പ്രതിരോധത്തിന്റെ കുന്തമുനയായി തെരെഞ്ഞെടുത്തിട്ടുള്ളത് . ഇന്ത്യൻ സമുദ്രത്തിൽ ഹിമാലയത്തിൽ സംഭവിച്ച പാളിച്ചകൾ തീർച്ചയായും ഒഴിവാക്കാൻ ബ്രഹ്മോസ് – Su -30MKI സഖ്യത്തിന് കഴിയും .

Tags: brahmosfeaturedSU30MKISainikam
Share20TweetSendShare

Latest stories from this section

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies