പഹൽഗാമിലെ മുറിവിന്റെ വേദനയുമായി ഉറക്കമില്ലാത്ത രാത്രികളുമായി ഭാരതീയർ കഴിച്ചുകൂട്ടുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂരെന്ന രാജ്യത്തിന്റെ പ്രതികാരം സാധ്യമായത്. പുലർവേളയിലെ സ്വപ്‌നമല്ല യാഥാർത്ഥ്യമെന്ന് 140 കോടിയിലധികം വരുന്ന ഭാരതീയർക്ക് മനസിലായതോടെ സന്തോഷം അലതല്ലി.
കുറച്ചുനാളുകളുടെ മുന്നൊരുക്കങ്ങളുടെയും സജീകരണങ്ങളുടെയും സംഘാടനത്തിന്റെയും നേതൃത്വമികവിന്റെയും ഫലമാണ് ഓപ്പറേഷൻ സിന്ദൂരിന്റെ മാസ്മരികവിജയം. ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കുന്നതിന് മുൻപ് അതിർത്തിഗ്രാമങ്ങളിൽ സൈനികനീക്കം നടത്തിയിരുന്നു. ഓപ്പറേഷൻ നടത്താനാവശ്യമായ സജീകരണങ്ങളെല്ലാം സൈന്യം ഒരുക്കുമ്പോൾ നൂറുകണക്കിന് ഗ്രാമവാസികൾ ഇതിന് സാക്ഷ്യം വഹിച്ചു.
ഈകൂട്ടത്തിൽ സൈനികരുടെയെല്ലാം മനംകവർന്നത് ഒരു പത്തുവയസുകാരനായിരുന്നു. വലുതാകുമ്പോൾ സൈനികനാവണമെന്ന് സ്വപ്‌നം കാണുന്ന ഒരു ബാലൻ. ഫിറോസ്പൂർ ജില്ലയിലെ തന്റെ ഗ്രാമത്തിലെ യുദ്ധസമാനമായ സാഹചര്യം കണ്ടു. പക്ഷേ, ഇളം പ്രായവും അതിർത്തിയിലെ കഠിനമായ സാഹചര്യവും ഉണ്ടായിരുന്നിട്ടും, ഒന്നും അവനെ പിന്തിരിപ്പിച്ചില്ല.
പ്രാദേശിക കർഷകനായ സോന സിങ്ങിന്റെ മകൻ ശ്രാവൺ സിംഗ് വെറുതെ നോക്കി നിൽക്കുകയായിരുന്നില്ല. അവൻ ഇടപെട്ടു. തന്റെ കുടുംബത്തിന്റെ കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുന്ന ജവാൻമാർക്ക് വെള്ളവും പാലും ലസ്സിയും ഐസും എത്തിച്ചു. കൊടും ചൂടിൽ, ഭയം പലരെയും പിടികൂടിയപ്പോൾ, ശ്രാവൺ സിംഗ് ദിവസവും സൈനികരുടെ അടുത്തേക്ക് ഓടി, അവർ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് അവരെ ഓർമ്മിപ്പിച്ചു.
‘എനിക്ക് പേടി തോന്നിയില്ല. വലുതാകുമ്പോൾ ഒരു പട്ടാളക്കാരനാകണം. പട്ടാളക്കാർക്ക് വേണ്ടി ഞാൻ വെള്ളവും ലസ്സിയും ഐസും കൊണ്ടുവന്നിരുന്നു. അവർ എന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു,’ ശ്രാവൺ സിംഗ് പറഞ്ഞു. കുട്ടിയുടെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയില്ല. ഈ ചെറുപ്പക്കാരന്റെ ലളിതവും എന്നാൽ ആഴമേറിയതുമായ സേവനത്തിൽ സംതൃപ്തരായ ഇന്ത്യൻ സൈന്യം അവനെ ആദരിച്ചു.
ഏഴാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ രഞ്ജിത് സിംഗ് മൻറാൾ, ശ്രാവൺ സിംഗിനെ ചടങ്ങിൽ ആദരിച്ചു. ബാലന് ഒരു മെമന്റോ, ഭക്ഷണം, അവന്റെ പ്രിയപ്പെട്ട വിഭവമായ ഐസ്‌ക്രീം എന്നിവ സമ്മാനമായി നൽകി
Discussion about this post