കൊച്ചി: മദ്യനയം തെരഞ്ഞൈടുപ്പില്‍ പ്രതിഫലിക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. മദ്യനയത്തിലെ നന്മ തിരിച്ചറിഞ്ഞാവും തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതികരണം. മദ്യനയം കൊണ്ടുവന്നവര്‍ തുടരണമെന്ന് സമൂഹത്തെ സ്‌നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നു.
നിലവിലെ മദ്യനയത്തില്‍ നിന്ന് പിന്നോട്ട് പോകാനുള്ള എല്‍.ഡി.എഫ് നീക്കം സംസ്‌ക്കാര ശൂന്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തികളല്ല രാഷ്ട്രീയ കക്ഷികളുടെ നയമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അങ്കമാലി സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യത്തില്‍ സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന ആള്‍ മത്സരിക്കണമെന്ന് സഭ ആവശ്യപ്പെടില്ല. ആര് മത്സരിക്കണമെന്ന് വിശ്വാസികളടക്കമുള്ള സമൂഹം തീരുമാനിക്കും- അദ്ദേഹം പറഞ്ഞു.
Discussion about this post