ന്യൂഡൽഹി : രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറയും. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ 10 ശതമാനം കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അസംസ്കൃത ഭക്ഷ്യ എണ്ണയുടെ അടിസ്ഥാന കസ്റ്റംസ് നികുതിയിൽ 10 ശതമാനം കുറവ് വരുത്താൻ കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
പാം ഓയിൽ, സൺഫ്ലവർ ഓയിൽ, സോയാ ഓയിൽ എന്നിവയുടെ വേളയിൽ ആയിരിക്കും പ്രധാനമായും കുറവുണ്ടായിരിക്കുക. അസംസ്കൃത എണ്ണയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ നേരത്തെ 20% ഉണ്ടായിരുന്നതാണ് കേന്ദ്രസർക്കാർ 10% ആക്കി കുറയ്ക്കുന്നത്. മെയ് 31 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് മാറ്റം.
ചില്ലറ വിലക്കയറ്റം കുറയ്ക്കാനും ഇന്ത്യൻ സസ്യ എണ്ണ ശുദ്ധീകരണ വ്യവസായത്തിനും ഗുണം ചെയ്യുന്നതാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പാചക എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ 50 ശതമാനവും വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. 2023-24 ൽ 1.32 ലക്ഷം കോടി രൂപ ചെലവിൽ 159.6 ലക്ഷം ടൺ പാചക എണ്ണ ആയിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.
Discussion about this post