വാഷിംഗ്ടൺ : അമേരിക്കയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റ്. മുൻ പ്രസിഡണ്ട് ജോ ബൈഡൻ കൊല്ലപ്പെട്ടെന്നും ഇപ്പോഴുള്ളത് അദ്ദേഹത്തിന്റെ റോബോട്ടിക് ക്ലോൺ ആണെന്നുമാണ് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 2020 ൽ ജോ ബൈഡൻ കൊല്ലപ്പെട്ടു എന്നാണ് ട്രംപ് വിശദീകരിക്കുന്നത്.
ജോ ബൈഡനെ അഞ്ച് വർഷം മുമ്പ് വധിച്ചതായും പകരം ‘ആത്മാവില്ലാത്ത, ബുദ്ധിശ്യൂന്യമായ ഒരു വസ്തുവിനെ’ പ്രതിഷ്ഠിച്ചതായും ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ അവകാശപ്പെടുന്നു. ഡെമോക്രാറ്റുകൾക്ക് ഈ വ്യത്യാസം അറിയില്ല എന്നും ട്രംപ് സൂചിപ്പിക്കുന്നു.
ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ വലിയ വിവാദങ്ങളും വിമർശനങ്ങളും ആണ് അമേരിക്കയിൽ ഉടലെടുത്തിരിക്കുന്നത്. ജോ ബൈഡന്റെ കാൻസർ രോഗനിർണയത്തെക്കുറിച്ചുള്ള പുതിയ ഊഹാപോഹങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പോസ്റ്റ്. ബൈഡന് സ്റ്റേജ് 4 മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post