അഹമ്മദാബാദ്: പാക്കിസ്ഥാന്‍ 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിയ്ക്കുന്നു. കറാച്ചി ജയിലില്‍ കഴിയുന്ന 86 ഇന്ത്യന്‍ തടവുകാരെ മാര്‍ച്ച് 21 ന് മോചിപ്പിക്കും. ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പിടിയിലായവരെയാണ് മോചിപ്പിക്കുക.മോചിതരാകുന്നവരെ 22 ന് വാഗാ അതിര്‍ത്തിയില്‍ എത്തിക്കുമെന്നും വിവരം ലഭിച്ചതായി ഗുജറാത്ത് ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റ് അസിസ്റ്റന്റ് സൂപ്രണ്ട് വിമല്‍ പാണ്ഡ്യ അറിയിച്ചു.
ഈ മാസം ഏഴിന് 86 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു.
Discussion about this post