തിരുവനന്തപുരം: കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പൽ എംഎസ്സി എൽസ -3 യിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്നത് കാത്സ്യം കാർബൈഡ് മുതൽ തേങ്ങ വരെയുള്ള വസ്തുക്കളെന്ന് റിപ്പോർട്ട്.
കാത്സ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാൽസ്യം കാർബൈഡാണ് 13 കണ്ടെയ്‌നറുകളിലുള്ളത്. ഇതിൽ 8 എണ്ണം മുങ്ങിയ കപ്പലിന്റെ അകത്തെ അറയിലും ബാക്കിയുള്ളവ പുറത്തുമാണ്. ഇത് വെള്ളവുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന അസെറ്റിലീൻ വാതകം മനുഷ്യശരീരത്തിന് ഹാനികരമാണ്.
643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് സർക്കാർ പറയുമ്പോൾ 640 കണ്ടെയ്നറുകളിലെ വിവരങ്ങളാണ് കപ്പൽ അധികൃതർ കൈമാറിയിട്ടുള്ളത്. 71 കണ്ടെയ്‌നറുകൾ കാലിയാണ്. 46 എണ്ണത്തിൽ തേങ്ങയും കശുവണ്ടിയുമാണ്. കസ്റ്റംസിന് കൈമാറിയ പട്ടികയിൽ നാല് കണ്ടെയ്‌നറുകളിൽ ക്യാഷ് ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് നടന്ന പരിശോധനയിൽ ഇത് കാഷ്യൂ(കശുവണ്ടി) ആണെന്ന് വ്യക്തമായി. 87 കണ്ടെയ്‌നറുകളിൽ തടിയും 60 കണ്ടെയ്‌നറുകളിൽ പോളിമർ അസംസ്‌കൃത വസ്തുക്കളും ആണെന്നാണ് റിപ്പോർട്ട്. 39 കണ്ടെയ്‌നറുകളിൽ വസ്ത്രനിർമ്മാണത്തിനുള്ള പഞ്ഞിയാണെന്നും റിപ്പോർട്ടുകളുണ്ട്.
പോളിമർ അസംസ്‌കൃത വസ്തുക്കൾ പ്ലാസ്റ്റിക് പേന മുതൽ കസേര വരെയുള്ള വസ്തുക്കൾ നിർമിക്കുവാനുള്ള അസംസ്‌കൃത വസ്തുക്കളാണ്
Discussion about this post