ഓപ്പറേഷൻ സിന്ദൂരിലൂടെ അക്ഷരാർത്ഥത്തിൽ പാകിസ്താനെ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്താന്റെ കൈവശമുള്ള ആയുധങ്ങളെല്ലാം നനഞ്ഞ പടക്കങ്ങൾ പോലെ ചീറ്റിപ്പോയത് ലോകരാജ്യങ്ങൾക്കിടയിൽ നാണം കെടുന്നതിന് കാരണമായി. പാകിസ്താൻ ചൈനയിൽ നിന്ന് വാങ്ങിയ ആയുധങ്ങൾ പോലും ഉപയോഗശൂന്യമായി. ഇപ്പോഴിതാ വരും കാലങ്ങളിൽ എങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് വീണ്ടും ചൈനയുടെ സഹായം തേടിയിരിക്കുകയാണ് പാകിസ്താൻ.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തെ ഒന്ന് സ്പർശിക്കാൻ പോലും ആകാതെ, ചൈനീസ് നിർമ്മിത മിസൈലുകൾ കൂപ്പുകുത്തിയിരുന്നു. ചൈന നിർമ്മിച്ച് നൽകിയ സിഎംം-400 എകെജി മിസൈലുകളും തകർന്നതിന്റെ കൂട്ടത്തിൽപ്പെടുന്നു. ജെഎഫ്-17 യുദ്ധവിമാനത്തിൽ നിന്നാണ് ഈ മിസൈൽ പാകിസ്താൻ പ്രയോഗിച്ചത്. എന്നാൽ എല്ലാ ആക്രമണശ്രമങ്ങളും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തുകളഞ്ഞു.
ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനത്തിന്റെ ശക്തിയിൽ വിറളി പൂണ്ട, പാകിസ്താൻ,ചൈനയിൽനിന്ന് ഹൈപ്പർസോണിക് മിസൈൽ സാങ്കേതിക വിദ്യ കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണെന്നാണ് വിവരം. ചൈനയിൽനിന്ന് സാങ്കേതിക വിദ്യ വാങ്ങി, സ്വന്തം പ്രതിരോധ ഗവേഷണ വിജയമെന്ന് വരുത്തിക്കാണിക്കാനാണ് പാകിസ്താന്റെ ശ്രമമെന്നാണ് കരുതുന്നത്.
Discussion about this post