Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആനവണ്ടിയും എവിടെ എത്തിയെന്ന് അറിയാം; ചലോ ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

by Brave India Desk
Jun 9, 2025, 02:30 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പൊതുഗതാഗതത്തിനായി സാധാരണക്കാർ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് നമ്മുടെ കെഎസ്ആർടിസി. പക്ഷേ നമ്മൾ നേരിടുന്ന പ്രധാനപ്രശ്‌നം ട്രെയിനുകളെ പോലെ ഏത് സ്‌റ്റേഷനിൽ എത്തി എന്ന് അറിയാൻ സാധിക്കാത്തതാണ്. എന്നാൽ ഇതാ
കെഎസ്ആർടിസി ബസുകളെയും ഇനി ലൈവായി ട്രാക്ക് ചെയ്യാം. യാത്രയ്ക്ക് മുമ്പ് ബസ് എവിടെ എത്തി, ബസ് വൈകിയോടുന്നുണ്ടോ, ദീർഘദൂര യാത്രക്കാർക്ക് ബസിന്റെ നമ്പർ, ബസിൽ സീറ്റ് ലഭ്യമാണോ എന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ ട്രാക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് നമുക്ക് വിരൽതുമ്പിൽ ലഭ്യമായിരിക്കുന്നത്. ചലോ ആപ്പിലൂടെ ഇനി കെഎസ്ആർടിസി ബസുകൾ ട്രാക്ക് ചെയ്യാം.

ഗൂഗിൾ പ്ലേ സ്റ്റോറിൽ (Android ഫോണുകൾക്ക്) അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ (iOS ഫോണുകൾക്ക്) ‘Chalo – Live Bus Tracking App’ എന്ന് തിരഞ്ഞ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ലൊക്കേഷൻ സെറ്റ് ചെയ്യുക. ആപ്പ് തുറക്കുമ്പോൾ ലൊക്കേഷൻ വിവരങ്ങൾ ആവശ്യപ്പെട്ടേക്കാം. ബസുകൾ എവിടെയാണെന്ന് മനസ്സിലാക്കാൻ ഇത് ആവശ്യമാണ്, അതിനാൽ അനുമതി നൽകുക.

Stories you may like

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

Find and track your bus എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ബസ് സെർച്ച് ചെയ്യാൻ കഴിയും. ട്രാക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്റ്റോപ്പ് തിരഞ്ഞെടുക്കുക. Current location ആണ് കാണിക്കുന്നത്, ആവശ്യമെങ്കിൽ മാറ്റം വരുത്തി യാത്രപുറപ്പെടുന്ന സ്ഥലം രേഖപ്പെടുത്തുക. തൊട്ടടുത്ത ലൈനിൽ എവിടേക്കാണ് യാത്ര പോകേണ്ടത് എന്ന് രേഖപ്പെടുത്തുക, അതിനുശേഷം പ്രൊസീഡ് എന്ന ഓപ്ഷൻ അമർത്തുക.

തുടർന്ന് യാത്രയ്ക്ക് ആവശ്യമായ വിവിധ ബസ് സർവ്വീസുകളുടെ വിവരങ്ങൾ ദൃശ്യമാകും. ആയതിൽ നേരിട്ടുള്ള ബസുകൾ കൂടാതെ മറ്റു ബസുകളും കാണിക്കുന്നതാണ്. എങ്ങനെ ഓരോ ബസുകളിലും എത്തിച്ചേരാം എന്ന വിവരവും ഉണ്ടാകും. മേൽപ്പറഞ്ഞ ലിസ്റ്റ് താഴോട്ടും വലതു വശത്തോട്ടും നീക്കി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. നമ്മൾ നിൽക്കുന്ന സ്റ്റോപ്പിൽ ബസ് എപ്പോൾ എത്തുമെന്നും ബസ്സിൽ സീറ്റുകൾ ഒഴിവുണ്ടോ തിരക്കുണ്ടോ എന്ന വിവരങ്ങളും നമുക്ക് ലിസ്റ്റിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതാണ്.

ലിസ്റ്റിൽ ഉള്ള സർവ്വീസുകൾ ഓരോന്നിലും അമർത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ അപ്രകാരം ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങളിൽ വീണ്ടും (Track bus option) ക്ലിക്ക് ചെയ്തു ബസ് ട്രാക്ക് ചെയ്യുവാനും ബസ് നമ്പർ മനസ്സിലാക്കുവാനും ബസ് നിലവിൽ ഏത് സ്റ്റോപ്പിലാണ് ഉള്ളതെന്നും കാണുവാനും സൗകര്യമുണ്ട്. ബസിന്റെ നീല കളറിലുള്ള ചെറിയ ചിത്രത്തിൽ അമർത്തുമ്പോൾ ബസ്‌നമ്പർ ലഭ്യമാകും. (താഴേക്കും മുകളിലേക്കും സ്റ്റോപ്പ് സംബന്ധിച്ച ലിസ്റ്റ് നീക്കി നോക്കുവാൻ കഴിയും) ബസ് കടന്നുവരുന്ന ഓരോ സ്റ്റോപ്പുകളും കടന്നുപോകുന്ന സ്റ്റോപ്പുകളും മനസ്സിലാക്കുവാനും റൂട്ടിൽ ഉള്ള മറ്റു ബസ്സുകൾ ഏതെല്ലാമാണെന്ന് കാണുവാനും കഴിയും.

മാപ്പിൽ കാണുക: ആപ്പിൽ സാധാരണയായി ഒരു മാപ്പ് കാണാം. സൂം ചെയ്ത് നിങ്ങളുടെ ചുറ്റുമുള്ള ബസുകൾ എവിടെയാണെന്ന് തത്സമയം കാണാൻ കഴിയും. ബസ് ഐക്കണുകൾ അവയുടെ യഥാർത്ഥ സ്ഥാനം കാണിക്കും.

ഒരു ബസിലോ / ബസ് സ്റ്റോപ്പിലോ ടാപ്പ് ചെയ്യുക: ഒരു ബസ് ഐക്കണിൽ ടാപ്പ് ചെയ്താൽ അതിന്റെ റൂട്ടും അടുത്ത സ്റ്റോപ്പുകളിലേക്കുള്ള ഏകദേശ എത്തിച്ചേരുന്ന സമയവും കാണാൻ സാധിക്കും. ഒരു ബസ് സ്റ്റോപ്പിൽ (വൃത്താകൃതിയിലുള്ള അടയാളം)ടാപ്പ് ചെയ്താൽ ആ സ്റ്റോപ്പിൽ എത്താൻ സാധ്യതയുള്ള ബസുകളുടെ തത്സമയ വിവരങ്ങൾ കാണാൻ കഴിയും.

ലൈവ് പാസഞ്ചർ ഇൻഡിക്കേറ്റർ: ഒരു ബസിൽ എത്ര തിരക്കുണ്ടെന്ന് ബസ് വരുന്നതിന് മുൻപ് തന്നെ ഈ ഫീച്ചർ വഴി അറിയാൻ സാധിക്കും. ഇത് തിരക്ക് കുറഞ്ഞ ബസ് തിരഞ്ഞെടുക്കാൻ സഹായിക്കും. ചലോ ആപ്പിന്റെ പ്രധാന പേജിൽത്തന്നെ nearest bus stops – See all stops എന്നതിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന മാപ്പിൽ സും ചെയ്ത് പ്രദേശത്തുള്ള സ്റ്റോപ്പുകൾ മനസ്സിലാക്കാനും റോഡിന്റെ ഇരുവശമുള്ള സ്റ്റോപ്പ് ഐക്കണുകളിൽ ടാപ്പ് ചെയ്തു അതുവഴി കടന്നു വരുന്ന എല്ലാ ബസ് സർവ്വീസുകളുടെയും വിവരങ്ങൾ മനസ്സിലാക്കാനും കഴിയും

ഹോം പേജിൽ താഴെയായുള്ള മാപ്പിൽ ക്ലിക്ക് ചെയ്തു സർക്കിൾ പോയിന്റർ ക്രമീകരിച്ച് വിവിധ സ്ഥലങ്ങളിലെ സ്റ്റോപ്പുകളും അതുവഴി കടന്നു പോകുന്ന സർവ്വീസുകൾ എതെല്ലാം എന്ന് മനസ്സിലാക്കാവുന്നതാണ്. അതിൽ ടാപ്പ് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ചലോ ആപ്പിൻറം സേവനങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെങ്കിലും, എല്ലാ കെഎസ്ആർടിസി ബസുകളിലും അല്ലെങ്കിൽ എല്ലാ ഗ്രാമീണ മേഖലകളിലും തത്സമയ ട്രാക്കിംഗ് ലഭ്യമല്ലായിരിക്കും. പ്രാരംഭഘട്ടം ആയതിനാൽ പോരായ്മകൾ ഉണ്ടാകാൻ ഇടയുണ്ട്. ജിപിഎസ് ഡാറ്റയുടെ കൃത്യത ചിലപ്പോൾ വ്യത്യാസപ്പെടാം.

Tags: ksrtcapp
Share
Tweet
Send
Share

Latest stories from this section

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies