Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ഇന്ത്യയുടെ അടുത്ത വജ്രായുധം എത്തുന്നു ; രുദ്രം-4 ഹൈപ്പർസോണിക് മിസൈൽ വികസിപ്പിച്ച് ഡിആർഡിഒ

by Brave India Desk
Jun 10, 2025, 02:31 pm IST
in News, Defence
Share on FacebookTweetWhatsAppTelegram

ഓപ്പറേഷൻ സിന്ദൂറിനും ഇന്ത്യ-പാക് സംഘർഷത്തിനും പിന്നാലെ അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ഇന്ത്യൻ നിർമ്മിത മിസൈൽ ആയിരുന്നു ബ്രഹ്മോസ്. എന്നാൽ ഇന്ത്യയുടെ ആയുധ കലവറയിൽ ശത്രുക്കളെ കാത്തിരിക്കുന്നത് ബ്രഹ്മോസ് മാത്രമല്ല എന്ന് വ്യക്തമാക്കുകയാണ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ). ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ടു-സർഫസ് രുദ്രം മിസൈലുകളുടെ പരമ്പരയിലെ നാലാമൻ പിറവികൊണ്ടതായാണ് ഡിആർഡിഒ അറിയിക്കുന്നത്. അടുത്ത തലമുറ ഹൈപ്പർസോണിക് മിസൈൽ ആയ രുദ്രം-4 ആണ് ഏറ്റവും ഒടുവിലായി ഡിആർഡിഒ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധി, 6,790 കിലോമീറ്റർ വേഗത, കൃത്യമായ മാർഗ്ഗനിർദ്ദേശത്തിനുള്ള കഴിവ്, ഭാരം കുറഞ്ഞ രൂപകൽപ്പന എന്നിങ്ങനെ ഏറെ ശ്രദ്ധേയമായ സവിശേഷതകളാണ് രുദ്രം-4 ന് ഉള്ളത്. Su-30 MKI, മിറാഷ് 2000, റാഫേൽ എന്നിവയ്‌ക്കൊപ്പമെല്ലാം വിന്യസിക്കാൻ കഴിയുന്നതാണ് ദീർഘദൂര എയർ-ടു-സർഫസ് രുദ്രം മിസൈലുകൾ.

Stories you may like

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

ശത്രു വ്യോമ പ്രതിരോധങ്ങളെയും പ്രധാനപ്പെട്ട കര ലക്ഷ്യങ്ങളെയും നശിപ്പിക്കുന്നതിനായി ഏറ്റവും ഫലപ്രദമായും വേഗതയിലും പ്രവർത്തിക്കാൻ ഡിആർഡിഒ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തവയാണ് രുദ്രം മിസൈലുകൾ. ഈ പരമ്പരയിലെ ആദ്യ മിസൈൽ മുഴുവൻ നിർമ്മാണവും പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. 200 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഒരു സൂപ്പർസോണിക് ആന്റി-റേഡിയേഷൻ മിസൈൽ ആണ് രുദ്രം-1. 2020 ൽ ഇത് വിജയകരമായി പരീക്ഷിച്ചു. വ്യോമസേനയുടെ Su-30 MKI ജെറ്റുകളിൽ ആണ് ഇത് വിന്യസിച്ചിട്ടുള്ളത്. രുദ്രം-1 വിഭാഗത്തിൽപ്പെട്ട കൂടുതൽ മിസൈലുകളുടെ നിർമ്മാണം ഇന്ത്യ തുടരുകയാണ്.

രുദ്രം പരമ്പരയിലെ രണ്ടാമനായ രുദ്രം-2 300 കിലോമീറ്റർ ദൂരപരിധിയുള്ള ഒരു ഹൈപ്പർസോണിക് മിസൈലാണ്. ഇതിന് ആന്റി-റേഡിയേഷൻ, ഗ്രൗണ്ട്-അറ്റാക്ക് വകഭേദങ്ങളുണ്ട്. ഇതിന്റെ ഇമേജിംഗ് ഇൻഫ്രാറെഡ് (IIR) സീക്കർ വിവിധ ലക്ഷ്യങ്ങളെ കൃത്യമായി ലക്ഷ്യമിടാൻ സഹായിക്കുന്നു. 2024 മെയ് മാസത്തിൽ Su-30 MKI യിൽ നിന്ന് രുദ്രം-2 വിജയകരമായി പരീക്ഷിച്ചു. പരമ്പരയിലെ മൂന്നാമൻ രുദ്രം-3 550 കിലോമീറ്റർ ദൂരപരിധിയുള്ള രണ്ട് ഘട്ടങ്ങളുള്ള ഹൈപ്പർസോണിക് മിസൈലാണ്. കൂടുതൽ ആഴത്തിലുള്ള ആക്രമണങ്ങൾക്കായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ബ്രഹ്മോസിനേക്കാൾ വേഗതയുള്ളതും കൂടുതൽ പേലോഡ് വഹിക്കാൻ കഴിവുള്ളതുമായിരിക്കും രുദ്രം-3 മിസൈലുകൾ. ഇവ നിലവിൽ വികസന ഘട്ടത്തിലാണ്.

രുദ്രം പരമ്പരയിൽ ഏറ്റവും ഒടുവിലായി വികസിപ്പിച്ചെടുത്തിരിക്കുന്ന
രുദ്രം-4 300 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഒരു ലോംഗ്-റേഞ്ച് സ്റ്റാൻഡ്-ഓഫ് വെപ്പൺ (LRSOW) ആണ്. രുദ്രം-3 ന്റെ 550 കിലോമീറ്റർ ദൂരപരിധിയും മറികടക്കാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷതകളിൽ ഒന്ന്. പരമ്പരയിലെ മറ്റ് മിസൈലുകളേക്കാൾ ഭാരം കുറഞ്ഞതായിരിക്കും രുദ്രം-4. മണിക്കൂറിൽ 6,790 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള ഇതിന്റെ ഹൈപ്പർസോണിക് വേഗത റഡാറുകളിൽ നിന്നും ഇന്റർസെപ്റ്ററുകളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും. രുദ്രം-4ന്റെ INS-GPS നാവിഗേഷനും IIR പോലുള്ള അഡ്വാൻസ്ഡ് സീക്കറുകളും പാസീവ് ഹോമിംഗ് ഹെഡ്‌സും കമാൻഡ് സെന്ററുകൾ, റഡാർ ഇൻസ്റ്റലേഷനുകൾ, ഫോർട്ടിഫൈഡ് ബങ്കറുകൾ എന്നിവയെ കൃത്യമായി ലക്ഷ്യമിടാൻ സഹായിക്കുന്നു. റഷ്യയുടെ കിൻസാൽ മിസൈലിന് സമാനമായി വ്യോമ പ്രതിരോധ റഡാർ ആർക്കുകളെ മറികടക്കുന്ന താഴ്ന്ന ഉയരത്തിലുള്ള ക്വാസി-ബാലിസ്റ്റിക് പാതകളും കൈകാര്യം ചെയ്യാൻ കഴിയുമെന്നതാണ് രുദ്രം-4ന്റെ മറ്റൊരു പ്രധാന സവിശേഷത. നിലവിൽ വികസന ഘട്ടത്തിലുള്ള രുദ്രം-4 2030ഓടെ മുഴുവൻ നിർമ്മാണങ്ങളും പൂർത്തിയാക്കി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി ഉപയോഗിക്കപ്പെടും എന്നാണ് ഡിആർഡിഒ വ്യക്തമാക്കുന്നത്.

Tags: DRDORudram-4rudram missiles
ShareTweetSendShare

Latest stories from this section

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

Discussion about this post

Latest News

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

സിറാജിന്റെ ആ വാക്ക് കേട്ട് ഗിൽ എടുത്ത് ചാടിയത് കുഴിയിൽ, ഒരു ആവശ്യവും ഇല്ലായിരുന്നു; കുറ്റപ്പെടുത്തലുമായി മുഹമ്മദ് കൈഫ്; സംഭവം ഇങ്ങനെ

ഇന്ത്യയുടെ ആ പ്രവർത്തി കാരണം ഞങ്ങൾ ജയിച്ചു, അവന്മാർക്ക് അവിടെ പിഴച്ചു: ബെൻ സ്റ്റോക്സ്

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

ബിസിസിഐ പറഞ്ഞിട്ടാണോ രോഹിതും കോഹ്‌ലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചത്? അതിനിർണായക വെളിപ്പെടുത്തലുകളുമായി രാജീവ് ശുക്ല

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ജയിക്കാൻ കാരണം ബെൻ സ്റ്റോക്സ് അല്ല, അത് ശുഭ്മാൻ ഗില്ലിന്റെ മണ്ടത്തരം കാരണമാണ്; തുറന്നടിച്ച് മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies