ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി ചര്‍ച്ച നടത്തിയേക്കും.നേപ്പാളില്‍ നടക്കുന്ന സാര്‍ക്ക് വിദേശമന്ത്രിമാരുടെ ഉച്ചകോടിയ്ക്കിടെയാണ് ഇരുവരും ചര്‍ച്ചനടത്തുക . പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് മാറ്റി വച്ച സെക്രട്ടറിതല ചര്‍ച്ച പുനരാരംഭിയ്ക്കാനുള്ള അവസരമായും സാര്‍ക്ക് ഉച്ചകോടി വിലയിരുത്തപ്പെടുന്നുണ്ട്. കാശ്മീര്‍, സിയാച്ചിന്‍, നദീജലം, വൈദ്യുതി, വ്യാപാരം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കും.അതേ സമയം ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
16, 17 തീയതികളിലായാണ് ഉച്ചകോടി നടക്കുന്നത്. . ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപും പറഞ്ഞത് നേപ്പാളില്‍ ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ്. ഇരു രാജ്യങ്ങളുടേയും വിദേശകാര്യ സെക്രട്ടറിമാരും ഉച്ചകോടി നടക്കുന്ന പോഖറയില്‍ വച്ച് ചര്‍ച്ച നടത്തിയേക്കും. പാകിസ്ഥാന്‍ പത്രമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്.
Discussion about this post