Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

യുകെ രഹസ്യാന്വേഷണ ഏജൻസിക്ക് ചരിത്രത്തിലാദ്യമായി ഒരു വനിത മേധാവി ; MI6-നെ ഇനി ബ്ലെയ്‌സ് മെട്രെവെലി നയിക്കും

by Brave India Desk
Jun 16, 2025, 02:13 pm IST
in News, UK, International
Share on Facebook
Tweet
WhatsAppTelegram

ലണ്ടൻ : യുകെയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ MI6 ന് ചരിത്രത്തിലാദ്യമായി ഒരു വനിത മേധാവി. എംഐ6 ന്റെ അടുത്ത മേധാവിയായി ബ്ലെയ്‌സ് മെട്രെവേലിയെ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ നിയമിച്ചു. 1999-ൽ സീക്രട്ട് ഇന്റലിജൻസ് സർവീസിൽ ചേർന്ന ബ്ലെയ്‌സ് മെട്രെവെലി സംഘടനയുടെ 18-ാമത് മേധാവിയായി ഈ വർഷം അവസാനത്തോടെ ചുമതലയേൽക്കും. സർ റിച്ചാർഡ് മൂറിന് പകരമായാണ് ബ്ലെയ്‌സ് മെട്രെവെലി എംഐ6 ന്റെ തലപ്പത്തേക്ക് എത്തുന്നത്.

നിലവിൽ എംഐ6 ന്റെ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഡയറക്ടറാണ് ബ്ലെയ്‌സ് മെട്രെവെലി. ആഗോള ചാരവൃത്തിയിൽ സൈബർ വൈദഗ്ധ്യത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ ചൂണ്ടിക്കാട്ടിയാണ് മെട്രെവെലിയെ ഏജൻസിയുടെ നേതൃത്വം തന്നെ പ്രധാനമന്ത്രി ഏൽപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് രഹസ്യന്വേഷണ ഏജൻസിയുടെ 116 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നേതൃസ്ഥാനത്തേക്ക് എത്തുന്നത്.

Stories you may like

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് നരവംശശാസ്ത്രത്തിൽ ഉന്നതബിരുദം നേടിയ മിസ് മെട്രെവേലി മുമ്പ് യുകെയുടെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ MI5-ൽ ഡയറക്ടർ ചുമതല വഹിച്ചിരുന്നു. പിന്നീട് MI6-ൽ എത്തിയ ശേഷം ബ്രിട്ടീഷ് ചാരന്മാർ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും വികസനത്തിന് മേൽനോട്ടം വഹിച്ചിട്ടുള്ള വ്യക്തിയാണ് ബ്ലെയ്സ് മെട്രെവെലി. ജെയിംസ് ബോണ്ട് സിനിമകളിലെ ഗാഡ്‌ജെറ്റ് മാസ്റ്ററിനോടുള്ള ആദരസൂചകമായി “Q” എന്ന കോഡ് നാമത്തിലാണ് നിലവിൽ അവർ അറിയപ്പെടുന്നത്. എന്നാൽ നേതൃസ്ഥാനത്തേക്ക് എത്തുമ്പോൾ പരമ്പരാഗതമായി രഹസ്യന്വേഷണ ഏജൻസിയുടെ നേതൃത്വത്തിലുള്ളവർക്ക് നൽകുന്ന “C” എന്ന കോഡ് നാമത്തിൽ ആയിരിക്കും മെട്രെവെലി അറിയപ്പെടുക.

രഹസ്യ ഏജന്റുമാരുടെ ഐഡന്റിറ്റികൾ രഹസ്യമായി സൂക്ഷിക്കുക, ചൈനയുടെ ബയോമെട്രിക് നിരീക്ഷണം പോലുള്ള എതിരാളികളെ ഒഴിവാക്കുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്തുക എന്നിവ ലക്ഷ്യമിടുന്ന നിർണായക സാങ്കേതിക, നവീകരണ വിഭാഗത്തിന്റെ ചുമതലയാണ് നിലവിൽ മെട്രെവെലി നിർവഹിച്ചു വരുന്നത്. 2024-ൽ ബ്രിട്ടീഷ് വിദേശനയത്തിലെ അവരുടെ സേവനങ്ങൾക്ക് കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് സെന്റ് മൈക്കിൾ ആൻഡ് സെന്റ് ജോർജ് ബഹുമതി നൽകി ബ്രിട്ടൻ മെട്രെവെലിയെ ആദരിച്ചിരുന്നു.

യുകെയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി വിദേശത്ത് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് MI6 ന്റെ ചുമതല. തീവ്രവാദം തടയുക, ശത്രുതാപരമായ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക, സൈബർ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.

Tags: MI6uk foreign secret serviceBlaise MetreweliUK
Share
Tweet
SendShare

Latest stories from this section

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

Latest News

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies