ടെഹ്റാൻ : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഇസ്രായേലിന് പിന്തുണ നൽകുന്ന അമേരിക്കയ്ക്ക് എതിരെ ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. പരിഹരിക്കാൻ കഴിയാത്ത വിധം ഭീകരമായ പ്രത്യാഘാതങ്ങൾ ആയിരിക്കും അമേരിക്ക നേരിടേണ്ടി വരിക എന്ന് അമേരിക്കൻ പ്രസിഡണ്ടിനെ സൂചിപ്പിച്ച് ഖമേനി പ്രഖ്യാപിച്ചു. പുതിയ സംഘർഷത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യ ടെലിവിഷൻ പ്രസംഗത്തിൽ ആയിരുന്നു ഖമേനിയുടെ ഈ പരാമർശം.
“അടിച്ചേൽപ്പിക്കപ്പെടുന്ന യുദ്ധം ഉപേക്ഷിക്കില്ല. സമാധാനം അടിച്ചേൽപ്പിക്കപ്പെടുന്നത് അംഗീകരിക്കില്ല. ഇറാൻ ഒരിക്കലും കീഴടങ്ങില്ല. സയണിസ്റ്റ് ഭരണകൂടം ഒരു വലിയ തെറ്റ് ചെയ്തു. ആ പ്രവൃത്തികൾക്ക് അവർ ശിക്ഷിക്കപ്പെടും. അമേരിക്ക ഇസ്രായേലിനോടൊപ്പം ചേർന്ന് ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത ഗുരുതരമായ പ്രത്യാക്രമണം ആയിരിക്കും നേരിടേണ്ടി വരിക” എന്നും ഖമേനി സൂചിപ്പിച്ചു.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇറാന്റെ നിരുപാധിക കീഴടങ്ങൽ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഖമേനി ടെലിവിഷൻ പ്രസംഗത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഖമേനി ഒളിച്ചിരിക്കുന്ന സ്ഥലം എവിടെയാണെന്ന് തങ്ങൾക്കറിയാമെന്നും ഇറാന്റെ വ്യോമ മേഖല പൂർണമായും അമേരിക്കയുടെ നിയന്ത്രണത്തിൽ ആണെന്നും ആയിരുന്നു ഡൊണാൾഡ് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.
Discussion about this post