ഇന്ത്യ -പാകിസ്താൻ സംഘർഷം അവസാനിച്ചത് തന്‍റെ ഇടപെടലിന്‍റെ ഫലമായെന്നഅവകാശവാദം ആവർത്തിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും പാകിസ്താനുംതമ്മിലുള്ള യുദ്ധം ഞാൻ ഒഴിവാക്കി. ഞാൻ പാകിസ്താനെ സ്നേഹിക്കുന്നു. മോദി ഗംഭീരമനുഷ്യനാണ്. കഴിഞ്ഞ രാത്രിയിലും അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹവുമായിവ്യാപാരക്കരാർ ഉണ്ടാക്കാൻ പോകുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഞാൻഅവസാനിപ്പിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു.
പാകിസ്താന്റെഭാഗത്തുനിന്ന് സഘർഷം തടയുന്നതില്‍ ഈ മനുഷ്യന്‍ സ്വാധീനം ചെലുത്തി’ പാക്കരസേനാ മേധാവി അസിം മുനീറിനെ ഉദ്ദേശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ‘മോദിയും മറ്റുള്ളവരുമാണ്ഇന്ത്യയുടെ ഭാഗത്തുനിന്ന് പങ്കെടുത്തത്. അവര്‍ രണ്ടുപേരും ആണവശക്തികളാണ്. ഞാന്‍ അത്നിര്‍ത്തിച്ചു. രണ്ട് പ്രധാന ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം ഞാന്‍ നിര്‍ത്തിയിട്ടും അതിനെക്കുറിച്ച്ഒരു സ്റ്റോറി പോലും വന്നില്ല’ പക്ഷേ ആളുകള്‍ക്ക് അക്കാര്യങ്ങള്‍ അറിയാമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
അതേസമയം, കശ്മീർ വിഷയത്തിൽ യുഎസ് ഉൾപ്പെടെ ഒരു മൂന്നാം കക്ഷിയുടെയും മധ്യസ്ഥതഇന്ത്യ മുൻപും അംഗീകരിച്ചിട്ടില്ലെന്നും ഭാവിയിലും അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി മോദിട്രംപിനോട് വ്യക്തമാക്കിയിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാറോ കശ്മീർ വിഷയത്തിൽ യുഎസ്മധ്യസ്ഥതയോ സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മോദി ട്രംപിനെ ധരിപ്പിച്ചിരുന്നു. സൈനിക നടപടികൾ നിർത്തലാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഇന്ത്യയും പാകിസ്താനും തമ്മിൽനിലവിലുള്ള ആശയവിനിമയ ചാനലുകളിലൂടെ നേരിട്ടാണ് നടന്നതെന്നും പാകിസ്താന്റെഅഭ്യർത്ഥന പ്രകാരമാണ് ഇത് ആരംഭിച്ചതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിവ്യക്തമാക്കിയിരുന്നു.
Discussion about this post