വാഷിംഗ്ടൺ : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയും ഉടൻ പങ്ക് ചേരുമെന്ന് സൂചന. ഇറാനെ ആക്രമിക്കുന്നതിനുള്ള പദ്ധതികൾ യുഎസ് ഭരണകൂടം തയ്യാറാക്കിയതാണ് യുഎസ് സർക്കാരിലെ ചില ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ വിഷയത്തിൽ ഡൊണാൾഡ് ട്രംപിന്റെ അന്തിമ പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകും എന്ന് കരുതപ്പെടുന്നു.
ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾക്ക് യുഎസ് പ്രസിഡന്റ് ട്രംപ് അംഗീകാരം നൽകിയെങ്കിലും അന്തിമ ഉത്തരവ് മാറ്റിവെച്ചിരിക്കുകയാണ് എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കാനും കീഴടങ്ങലിനും തയ്യാറായാൽ അമേരിക്കയും തങ്ങളുടെ പദ്ധതികൾ ഉപേക്ഷിക്കും എന്നാണ് ട്രംപ് സൂചിപ്പിച്ചിട്ടുള്ളത്.
അമേരിക്ക ഇറാനെ ആക്രമിക്കുകയാണെങ്കിൽ ഇറാന്റെ ഫോർഡോ സമ്പുഷ്ടീകരണ കേന്ദ്രമായിരിക്കും പ്രധാന ലക്ഷ്യം എന്നാണ് സൂചന. മുൻവ്യവസ്ഥകളില്ലാതെ ഇറാൻ അതിന്റെ ആണവ അഭിലാഷങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ അമേരിക്ക ഇറാനെതിരായി തയ്യാറാക്കിയിരിക്കുന്ന ആക്രമണ പദ്ധതികളിൽ നിന്നും പിന്മാറും എന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. മേഖലയിൽ യുഎസ് സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇറാന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ട്രംപ് ഭരണകൂടം എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post