ഇസ്രയേൽ – ഇറാൻ സംഘർഷം എട്ടാം ദിവസത്തിലെത്തി നിൽക്കുമ്പോൾ പുതിയ ആയുധംപ്രയോഗിച്ച് ഇറാൻ. ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾപ്രയോഗിച്ചതായാണ് വിവരം ഇതാദ്യമായാണ് സംഘർഷത്തിൽ ഇറാൻ ബോംബ്പ്രയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്.
മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റര്‍ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലുംലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ് ക്ലസ്റ്റര്‍ബോംബുകള്‍. പൊട്ടാത്ത വെടിക്കോപ്പുകളുടെ അപകടസാധ്യതയെക്കുറിച്ച് ഇസ്രയേൽ ജനങ്ങൾക്ക്മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ചാവുകടലിനു മുകളിലൂടെയെത്തിയ ഇറാന്റെ മൂന്ന് ഡ്രോണുകളും തകര്‍ത്തവയിൽഉൾപ്പെടുന്നതായി ഇസ്രയേല്‍ സേന അറിയിച്ചു.
Discussion about this post