പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് നിർബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെനിരീക്ഷണം. ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും കോടതി വ്യക്തമാക്കി.
പാസ്പോർട്ടിന് ഭർത്താവിന്റെ ഒപ്പ് വേണമെന്ന റീജണൽ പാസ്പോർട്ട് ഓഫീസരുടെ നിലപാട്ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വംഇല്ലാതാകുന്നില്ല. ഇത് സ്ത്രീശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന കാലത്ത്പുരുഷാധിപത്യത്തിന്റെ ഭാഷയാണ് ഓഫീസർ ഉപയോഗിച്ചത്. യുവതിയുടെ അപേക്ഷയിൽ ഉടൻതീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടു.
Discussion about this post