വാഷിംഗ്‌ടൺ : ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ വെടിനിർത്തൽ അവകാശവാദങ്ങൾ ഇറാൻ നിഷേധിച്ചു. വെടിനിർത്തൽ സംബന്ധിച്ച് ഒരു കരാറിലും എത്തിയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. 12 ദിവസമായി ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 12 ദിവസം നീണ്ടുനിന്ന ഇറാൻ-ഇസ്രായേൽ യുദ്ധം പൂർണ്ണമായ വെടിനിർത്തലിന് ധാരണയായതായി പ്രഖ്യാപിച്ചത്. ട്രംപിന്റെ പ്രഖ്യാപന ശേഷവും ഇസ്രായേലും ഇറാനും തമ്മിൽ മിസൈൽ ആക്രമണങ്ങൾ നടന്നു. ഇസ്രായേൽ ആക്രമണം നിർത്തിയാൽ തങ്ങളും നിർത്തും എന്നാണ് ഇറാൻ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇറാന്റെ സൈനിക പ്രവർത്തനങ്ങൾ പുലർച്ചെ നാലുമണിവരെ തുടർന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. അവസാന തുള്ളി രക്തം വരെയും പോരാടുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്രായേൽ ഭരണകൂടം ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം അവസാനിപ്പിച്ചാൽ ഞങ്ങളും പ്രതികരിക്കില്ല എന്നും അബ്ബാസ് അരഘ്ചി അറിയിച്ചു.
Discussion about this post