കട്ടപ്പന: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇടുക്കിയില്‍ വീണ്ടും കഞ്ചാവ് ലോബി ശക്തമാകുന്നു.കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 900 ഓളം കേസുകളാണ്.ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റെര്‍ ചെയ്തത് കട്ടപ്പന പോലീസ് സ്റ്റേഷനില്‍. 56 കേസുകള്‍.
1980 കളില്‍ ഇടുക്കിയില്‍ കഞ്ചാവ് കൃഷി വ്യാപകമായിരുന്നു. നീല ചടയന്‍ എന്ന മുന്തിയ കഞ്ചാവ് ആയിരുന്നു പ്രധാന കൃഷി ഇനം. ഇത് പുറം വിപണിയില്‍ ഇടുക്കി ഗോള്‍ഡ് എന്ന പേരില്‍ ആണ് അറിയപെട്ടിരുന്നത്. മതികെട്ടാന്‍, കംബകല്ല് ,കടവരി ,സൂര്യനെല്ലി ഇവിടങ്ങളില്‍ ആയിരുന്നു പ്രധാന കഞ്ചാവ് പാടങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീടു കെ.കരുണാകരന് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 1990 ല്‍ മുണ്ടി എരുമയില്‍ സംസ്ഥാനത്ത് ആദ്യമായി നാര്‍കോറ്റിക് എന്ഫോഴ്സ്മെന്റ്് സ്കോഡു നിലവില്‍ വന്നു. ഇതോടെ ജില്ലയില്‍ കഞ്ചാവ് വേട്ട വ്യാപകമായി. കഞ്ചാവ് കൃഷി തന്നെ ഇല്ലാതായി.എന്നാല്‍ പിന്നീടു 22 അംഗങ്ങള്‍ മാത്രമുള്ള ആധുനിക ആയുധങ്ങള്‍ ഇല്ലാത്ത ചോര്‍ന്നൊലിക്കുന്ന വാടക കെട്ടിടത്തില്‍ കിടക്കുന്ന എന്ഫോഴ്സ്മെന്റ്് വിഭാഗം തന്നെ നിര്‍ജീവമായി. ഇതോടെ കഞ്ചാവ് ലോബി വീണ്ടും ഇടുക്കിയില്‍ പിടി മുറുക്കുകയായിരുന്നു.
പക്ഷെ ഇത്തവണ ആന്ധ്ര, ഒറീസ, തമിഴ്നാട് തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിനും കഞ്ചാവ് ഇടുക്കിയില്‍ എത്തിച്ച് ഇടുക്കി ഗോള്‍ഡ് എന്ന പേരില്‍ വിറ്റഴിക്കുന്ന പുതിയ തന്ത്രമാണ് അവര്‍ ആവിഷ്കരിച്ചത്. ഇടുക്കിയില്‍ കഞ്ചാവ് കൃഷി നഷ്ടമായതിനാല്‍ ആണ് അന്യസംസ്ഥാനലോബി സജീവമായത്.
കഞ്ചാവ് ചെടിയില്‍ നിന്നും വിളവു എടുക്കാന്‍ 6 മാസം വേണം. അത്രും നാള് തോട്ടങ്ങളില്‍ കാവലിനു കിടക്കേണ്ടി വരുന്നവരുടെയും കൃഷികരുടെയും ചെലവ് ഇതെല്ലം കണക്കു കൂടുമ്പോള്‍ ഒരു കിലോ കഞ്ചാവിനു 15000 രൂപയ്ക്കടുത്തു ചെലവ് വരും എന്ന് പഴയ കഞ്ചാവ് കൃഷിക്കാര്‍ പറയുന്നു.എന്നാല്‍ ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ നക്സല്‍ , മാവോയിസ്റ്റ് മേഖലകളില്‍ കഞ്ചാവ് വ്യാപകമായി കൃഷി ചെയുന്നുണ്ട്. ഇവിടെ നിന്നും ഒരു കിലോ കഞ്ചാവ് 1500 രൂപയ്ക്കു കിട്ടും. കുമളി, കംബംമെട്ടു, ബോഡിമെട്ടു തുടങ്ങിയ അതിര്‍ത്തികള്‍ വഴിയും മറ്റു കാനന പാതകള്‍ വഴിയും ഇത് ജില്ലയിലേക്ക് കടത്തുന്നു. കടത്തുന്നതിനായി കഞ്ചാവ് ലോബി ഉപയോഗികുന്നത് കോളേജ് കുട്ടികളെയും സ്ത്രീകളെയുമാണ്. വല്ലപ്പോഴും പോലിസിന്റെ പിടിയില്‍ ആകുന്നവരില്‍ ഏറെയും ഇവരാണെന്നു കണക്കുകള്‍ സൂചിപിക്കുന്നു.
ഒരു കിലോ കഞ്ചാവ് കടത്തിയാല്‍ 1500 മുതല്‍ 2000 രൂപ വരെ ഇവര്്ക്ക് ലഭിക്കും. എന്നാല്‍ പിടിയില്‍ ആകുന്ന ഇവരില്‍ നിന്നും കഞ്ചാവ് ലോബിയെ കുറിച്ച് ഒരു വിവരങ്ങളും കിട്ടാറില്ല. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചും മറ്റും ഇവര്‍ക്ക് അറിയില്ല എന്നതാണ് വാസ്തവം. അതിര്‍ത്തികളില്‍ എത്തുന്ന ഇവര്‍ക്ക് അന്യസംസ്ഥാനത്തുള്ള ആളുകള്‍ ആണ് കഞ്ചാവ് കൈമാറുന്നത്. ഇവരുടെ പേരോ ഊരോ കഞ്ചാവ് കടതുന്നവര്ക്ക് അറിയില്ല. പലരും മുഖം പോലുംനല്കാറില്ല.
.കഞ്ചാവുമായി പിടിക്ക പെട്ടാലും നിയമത്തിലെ പഴുതുകള്‍ ഇവര്‍ക്ക്് തുണയാകുന്നു. ഒരു കിലോ കഞ്ചാവിനു താഴെയാണ് കൈവശം വെച്ചതെങ്കില്‍ 3 മാസം ആണ് തടവ്. കേസ് രജിസ്ട്രര്‍ ചെയ്യുമ്പോള്‍ കണക്ക് കുറച്ച് കാണിക്കാന്‍ വ്യപാകമായി കൈക്കൂലി നല്കുന്ന അവസ്ഥയുണ്ട്. പിടിക്കപ്പെടുന്നവര്‍ വീണ്ടും കടത്തുകാര്‍ ആയി തുടരുന്നു.
അന്യസംസ്ഥാനത്തും കഞ്ചാവ് കേസുമായി പിടിക്കപ്പെടുന്നത് മലയളികളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. വിവിധ സംസ്ഥാനങ്ങളില്‍ കഞ്ചാവ് കൃഷിക്കിടയില്‍ പിടിക്കപ്പെട്ടവരില്‍ ഏറെയും രാജാക്കാട്,മുന്നാര്‍, രാജകുമാരി,കൊന്നത്തടി ,പണിക്കന്‍കുടി തുടങ്ങിയ ഇടുക്കി ജില്ലക്കാരാണ്. ഇടുക്കിയില്‍ മറ്റ്് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന കഞ്ചാവും കഞ്ചാവ് ഓയിലും ഇടുക്കി ഗോള്‍ഡ് എന്ന പേരില്‍ ഇവിടെ നിന്ന് വലിയ വിലയില്‍ സംസ്ഥാനങ്ങളിലേക് കടത്തുന്നുു. ബംഗളൂരു ആണ് പ്രധാന വിപണി.
രാജ്യത്ത് മാവോയിസ്റ്റുകള്‍ പ്രധാന വരുമാനമാര്ഗ്ഗമാക്കുന്നത് കഞ്ചാവ് കൃഷിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന കഞ്ചാവിനൊപ്പം മാവോയിസ്റ്റുകളും ഇടുക്കി താവളമാക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇടുക്കിയിലെ കഞ്ചാവ് തോട്ടങ്ങളും മറ്റും മാവോയിസ്റ്റുകള്‍ താവളമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ അധികൃതര്‍ ഇനിയും ഗൗരവമായി എടുത്തിട്ടില്ല.. ആന്ധ്രയില്‍ നിന്നും മറ്റും കഞ്ചാവിനു ഒപ്പം ലഹരി മാത്രമല്ല തീവ്ര വിപ്ലവവും എത്തുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ തിരിച്ചടിയായിരിക്കും സംസ്ഥാനം നേരിടേണ്ടി വരിക.
Discussion about this post