2024-ൽ ന്യൂയോർക്കിൽ പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ടോസ് സമയത്ത് മുൻ പരിശീലകൻ രവി ശാസ്ത്രി കാരണം തനിക്ക് സംഭവിച്ച ഒരു വലിയ മറവിയെക്കുറിച്ച് വെളിപ്പെടുത്തി രോഹിത് ശർമ്മ. ടോസിന്റെ സമയത്ത് തന്റെ കൈയിൽ ആണ് നാണയം ഇരുന്നത് എന്നുള്ളത് മറന്നുപോയെന്നും പിന്നെ ബാബർ അസം വേണ്ടിവന്നു അത് ഓർമ്മിപ്പിക്കാൻ എന്നും ഇന്ത്യയുടെ ഏകദിന നായകൻ പറഞ്ഞു.
ന്യൂയോർക്കിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് മുന്നിൽ ടോസ് നേടിയ ടീം ബാബർ ബോൾ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. രണ്ട് ക്യാപ്റ്റൻമാരെയും പരിചയപ്പെടുത്താനും ടോസ് നടത്താനുമുള്ള ചുമതല അന്ന് ശാസ്ത്രിക്കായിരുന്നു.
ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ഈ സംഭവം ഓർമ്മിച്ചുകൊണ്ട് രോഹിത് ഇങ്ങനെ പറഞ്ഞു.
“രവി ശാസ്ത്രിയെ ശരിക്കും പറഞ്ഞാൽ ഞാൻ ആസ്വദിക്കുക ആയിരുന്നു. രവി ശാസ്ത്രിയുടെ ഊർജ്ജസ്വലത കണ്ടപ്പോൾ, നാണയം എന്റെ കൈയിൽ ആണെന്ന് ഞാൻ മറന്നുപോയി. ബാബർ അസം ആണ് അത് എന്നെ ഓർമിപ്പിച്ചത്. അവൻ ശരിക്കും ചിരിക്കുക ആയിരുന്നു. അത്ര മികച്ച രീതിയിലാണ് രവി ടോസ് കൈകാര്യം ചെയ്തത്.”
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 19 ഓവറിൽ 119 റൺസിന് ഓൾഔട്ടായ മത്സരത്തിൽ രോഹിത് 12 പന്തിൽ നിന്ന് 13 റൺസ് മാത്രം നേടി നിരാശപ്പെടുത്തി. മത്സരത്തിൽ പാകിസ്ഥാൻ ജയിക്കുമെന്ന പ്രതീതി ജനിച്ചപ്പോൾ കൊടുങ്കാറ്റ് പോലെ വീശിയു ബുംറ ഇന്ത്യയെ ആറ് റൺസിന്റെ ആവേശ ജയം നേടാൻ സഹായിച്ചു.
നാല് ഓവറിൽ 14 വിക്കറ്റ് നഷ്ടത്തിൽ 3 വിക്കറ്റ് വീഴ്ത്തിയ ബുംറ കളിയിലെ താരമായിട്ടും തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post