കൊല്ലം: ആര്‍എസ്പി വിട്ട കോവൂര്‍ കുഞ്ഞുമോനെതിരെ കുന്നത്തൂരില്‍ പോസ്റ്റര്‍. അധികാരമോഹി കുഞ്ഞുമോന് കുന്നത്തൂരില്‍ സ്ഥാനമില്ലെന്നാണ് പോസ്റ്ററില്‍ പറയുന്നത്.സേവ് എല്‍ഡിഎഫ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍.
ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് പുലമ്പിയ കുഞ്ഞുമോന് ഇപ്പോള്‍ എന്തിന്് ഇടതു പക്ഷത്തേക്ക് മാറിയെന്നും പോസ്റ്ററില്‍ ചോദിക്കുന്നുണ്ട്. വിശ്വാസ വഞ്ചകന് എല്‍ഡിഎഫില്‍ സ്ഥാനമില്ലെന്നും പോസ്റ്ററില്‍ ഉണ്ട്. ആര്.എസ്.പി വിട്ട കുഞ്ഞുമോന് ഇടതു പക്ഷത്തിനൊപ്പം സഹകരിയ്ക്കുമെന്ന് പറഞ്ഞിരുന്നു.
Discussion about this post