ശ്രീനഗർ : ജമ്മു കശ്മീരിൽ ഭൂചലനം. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ഇന്ത്യൻ സമയം വൈകുന്നേരം 7:36 നാണ് ഭൂചലനം ഉണ്ടായത്. അതിന്റെ പ്രഭവകേന്ദ്രം 32.96°N അക്ഷാംശത്തിലും 74.71°E രേഖാംശത്തിലുമായി 9 കിലോമീറ്റർ ആഴത്തിലാണ്. ഭൂകമ്പത്തെ തുടർന്ന് ആളപായമോ സ്വത്തുക്കൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
രണ്ട് ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിക്കുന്ന സജീവമായ ഭൂമിശാസ്ത്രപരമായ തകരാറുകൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്നതിനാൽ ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് ജമ്മുകശ്മീർ. എന്നാൽ ശനിയാഴ്ച ഉണ്ടായത് നേരിയ ഭൂകമ്പം മാത്രമാണെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കുന്നത്.
Discussion about this post