ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എ കുതിരയുടെ കാല് തല്ലി ഒടിച്ചുവെന്ന പ്രചരണം പൊളിച്ച് എഡിറ്റ് ചെയ്യാത്ത യഥാര്‍ത്ഥ വീഡിയൊ പ്രചരിക്കുന്നു. പ്രതിഷേധക്കാര്‍ ഇരച്ചെത്തിയതോടെ പിറകിലേക്ക് കാല് മടങ്ങി വീണ കുതിരയുടെ ദൃശ്യങ്ങളാണ് വീഡിയൊവില്‍ ഉള്ളത്. വീഴ്ചയെ തുടര്‍ന്ന് കുതിരയുടെ പിറകിലെ വലത് കാല് ഒടിയുകയായിരുന്നു.
എന്നാല്‍ സമരം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയുടെ കാലുകള്‍ ഗണേഷ് ജോഷി എംഎല്‍എ തല്ലി ഒടിച്ചുവെന്നായിരുന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എംഎല്‍എ കുതിരയെ തല്ലുകയാണ് എന്ന് തോന്നുന്ന തരത്തിലുള്ള വീഡിയൊവും ഇതിനോടൊപ്പം പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഈ വീഡിയൊയും വാര്‍ത്തയും തമ്മില്‍ ഏറെ വൈരുദ്ധ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
ഒന്ന് എംഎല്‍എ തല്ലുന്നത് കുതിരയുടെ ശരീരത്തിലാണെന്ന് വീഡിയൊവില്‍ വ്യക്തമല്ല. പോലിസുകാരെയാണ് എംഎല്‍എ ലക്ഷ്യമിടുന്നത്. തല്ലുന്നത് കുതിരയെ എങ്കില്‍ അത് മുന്കാലിലാവാനാണ് സാധ്യത. എന്നാല്‍ ഒടിഞ്ഞതാകട്ടെ കുതിരയുടെ പിന്കാലും. എഡിറ്റ് ചെയ്ത് വീഡിയൊ ആണ് എംഎല്‍എയ്ക്കെതിരെ ഉപയോഗിച്ചിരിക്കുന്നത് എന്നതും വ്യക്തമാണ്.
പുതിയ വീഡിയൊ-
Once again LIES are being spread by our paid media Presstitutes. It is being said that BJP MLA Ganesh Joshi broke a horse’s leg and photos of him hitting the horse are being circulated. But in this video it is clear that during the scuffle Horse lost his balance and his leg seems to have caught under the Tyre of passing Van. Watch it for yourself and decide. Abhishek Das Vivek Shetty Ravijot Singh
Posted by Savyasachi Semwal on Monday, March 14, 2016
–
എംഎല്‍എയ്ക്കെതിരെ ഉപയോഗിച്ച എഡിറ്റ് ചെയ്ത വീഡിയൊ-
ബിജെപിക്കാരുടെ നിഘണ്ടുവില്‍ സഹിഷ്ണുത എന്ന വാക്കില്ലെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ സംഭവത്തോടുള്ള പ്രതികരണം. ഗണേഷ് ജോഷിക്കും കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കുമെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരക്കിനിടയില്‍ കുതിര താഴെ വീണ് പരിക്കേറ്റത് നിര്‍ഭാഗ്യകരമാണെന്നും, ജനകീയ സമരത്തിനിടയിലേക്ക് കുതിരയെ ഓടിച്ച് കയറ്റിയ പോലിസ് നടപടി കിരാതമാണെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
Discussion about this post