വാഷിങ്ടണ്‍: യു.എസില്‍ വിദ്യാഭ്യാസം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിന് പുറത്തേക്ക് വിടരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിയ്ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍തഥി ഡൊണാള്‍ഡ് ട്രംപ്. അവരെ പോലെ ചുറുചുറുക്കുള്ളവരെയാണ് രാജ്യത്തിനു വേണ്ടതെന്ന് ട്രംപ് പറഞ്ഞു.
യു.എസ് സര്‍വകലാശാലകളിലെ ഉന്നത റാങ്കുകള്‍ നേടുന്നത് അവരാണ്. യു.എസില്‍ വിദ്യാഭ്യാസം നേടിയ ഇവര്‍ ഇന്ത്യയില്‍ കമ്പനികള്‍ സ്ഥാപിച്ച് ഭാഗധേയം നിര്‍ണയിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. നിയമപരമായ കുടിയേറ്റ വിഷയത്തില്‍ ഫോക്സ് ന്യുസിനു നല്കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.
പ്രചാരണത്തിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഐ.ടി പ്രൊഫഷണലുകളും പ്രമുഖ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കും ആനുകൂല്യം ലഭ്യമാക്കുന്ന എച്ച്1ബി വിസയെ ട്രംപ് എതിര്‍ത്തിരുന്നു. അവ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് അനുകൂലമല്ലെന്നും അവരുടെ തൊഴില്‍ സാധ്യത ഇല്ലാതാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Discussion about this post