ഇന്ത്യയിലെ ഏറ്റവും പ്രശസ്ത നടന്മാരിൽ ഒരാളായ ആമിർ ഖാൻ, റീന ദത്തയുമായുള്ള തന്റെ രഹസ്യ വിവാഹത്തെക്കുറിച്ച് പുറംലോകത്തിന് അധികമൊന്നും അറിയാൻ സാധ്യത ഇല്ലാത്ത ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ആമിറിന്റെ ആദ്യ ചിത്രമായ ‘ഖയാമത് സേ ഖയാമത് തക്’ പുറത്തിറങ്ങുന്നതിന് മുമ്പ്, വെറും 21 വയസ്സുള്ളപ്പോൾ ആയിരുന്നു ആമീറിന്റെയും റീനയുടെയും രഹസ്യ വിവാഹം. റീനയുടെ അമ്മക്ക് ആമീറിനെ താത്പര്യം ഇല്ലാത്തതിനാൽ തന്നെ ഇരുവർക്കും തങ്ങളുടെ വിവാഹ വാർത്ത മറച്ചുവെക്കേണ്ടതായി വന്നു.
പുതിയ അഭിമുഖത്തിൽ ആമിർ പറഞ്ഞത് ഇങ്ങനെ: “ഞങ്ങളുടെ വിവാഹം നടന്ന ദിവസം സത്യത്തിൽ ഒരുപാട് ആശങ്കയോടെയാണ് ഞങ്ങൾ നിന്നത്. കാരണം കുറെ സമയം ആയിട്ടുള്ള ഞങ്ങളുടെ അസാന്നിധ്യത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന് കരുതിയാണ് ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്.”
“അന്ന് ഇന്ത്യ-പാകിസ്ഥാൻ മത്സര ദിവസമായിരുന്നു. അവസാന പന്തിൽ ജാവേദ് മിയാൻദാദ് സിക്സ് അടിച്ച അതേ മത്സരം. ആ മത്സരത്തിൽ ഞങ്ങൾ ഇന്ത്യ ജയിക്കും എന്നാണ് ആദ്യം കരുതിയത്. എല്ലാവരും ക്രിക്കറ്റ് കണ്ട് ഇരുന്നതിനാൽ ആരും എന്നോട് എവിടെ ആയിരുന്നു എന്ന് ചോദിച്ചില്ല.. ഞാനും അവരോടൊപ്പം ചേർന്ന് ക്രിക്കറ്റ് കാണാൻ ഇരുന്നു. എന്നിരുന്നാലും, ജാവേദിന്റെ സിക്സ് എല്ലാം നശിപ്പിച്ചു.”
“പിന്നീട് ജാവേദിനെ ഒരു വിമാനയാത്രയിൽ വെച്ച് കാണാൻ ഇടയായി. അപ്പോൾ ഞാൻ അവനോട് നീയാണ് എന്റെ വിവാഹം തകർത്തത് എന്ന് പറഞ്ഞു. അവൻ കാരണം ചോദിച്ചപ്പോൾ, എന്റെ രഹസ്യ വിവാഹത്തിന്റെ അന്നാണ് നീ സിക്സ് അടിച്ച് ഞങ്ങളെ തോൽപ്പിച്ചത് എന്ന്.”
അതേസമയം റീന ദത്തയുടെ മാതാപിതാക്കൾ പിന്നീട് വിവാഹത്തെക്കുറിച്ച് അറിഞ്ഞു. അവർ എന്തായാലും സന്തുഷ്ടരായിരുന്നില്ല. വാർത്ത കേട്ടതിനുശേഷം അവളുടെ പിതാവിന് ഹൃദയാഘാതം സംഭവിച്ചു. എന്നിരുന്നാലും, ഈ സംഭവം ഒടുവിൽ രണ്ട് കുടുംബങ്ങളെയും കൂടുതൽ അടുപ്പിച്ചു, റീനയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചു. കാലക്രമേണ, ആമിറിന്റെ സഹോദരി ഫർഹത്ത് റീനയുടെ സഹോദരനെ വിവാഹം കഴിക്കുകയും ചെയ്‌തു.
ആമിറും റീനയും ഒടുവിൽ വേർപിരിയുകയും 2002 ൽ വിവാഹമോചനം നേടുകയും ചെയ്തു.
Discussion about this post