ബെംഗളൂരു : മൈസൂരുവിൽ നിന്ന് രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് പോകുകയായിരുന്ന പാലസ് ക്വീൻ ഹംസഫർ എക്സ്പ്രസിൽ തീപ്പിടുത്തം. ബെംഗളൂരു സൗത്തിൽ വെച്ചാണ് ട്രെയിനിൽ തീപിടുത്തം ഉണ്ടായത്. ട്രെയിനിന്റെ സാങ്കേതിക തകരാർ മൂലമാണ് തീപിടുത്തം ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്.
രാവിലെ 11:45 ഓടെ ട്രെയിൻ ചന്നപട്ടണ കടക്കുമ്പോൾ തീപിടിത്തം കണ്ടെത്തിയതായി റെയിൽവേ അറിയിച്ചു. എഞ്ചിനിൽ നിന്ന് തീപ്പൊരി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി. അദ്ദേഹം ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും അടിയന്തര പ്രോട്ടോക്കോളുകൾ സ്വീകരിക്കുകയും ചെയ്തത് വലിയ അപകടം ഒഴിവാക്കി.
അഗ്നിശമന സേനയും അടിയന്തര സേവന ജീവനക്കാരും ഉടൻ തന്നെ സ്ഥലത്തെത്തി. റെയിൽവേ ജീവനക്കാരുടെ കൂടെ സഹായത്തോടെ ഉടൻതന്നെ ട്രെയിനിലെ തീ അണയ്ക്കാനായി. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post