രോഗിയുടെ ജനനേന്ദ്രിയം അനുമതിയില്ലാതെ നീക്കം ചെയ്തതായി പരാതി. ജനനേന്ദ്രിയത്തിലെ അണുബാധയെ തുടർന്ന് ചികിത്സയ്‌ക്കെതിയ 28 കാരനാണ് ദുരനുഭവമുണ്ടായത്. അസമിലെ സിൽചാറിലെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയതായിരുന്നു യുവാവ്.
ബയോപ്സി പരിശോധനയ്ക്ക് ശേഷമാണ് തന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതായി റഹ്‌മാൻ തിരിച്ചറിഞ്ഞത്. തന്റെ അനുവാദമില്ലാതെ അവയവം നീക്കം ചെയ്യുകയായിരുന്നുവെന്ന് കാണിച്ച് യുവാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചികിത്സിച്ച ഡോക്ടർ നിലവിൽ ഒളിവിലാണ്.
താൻ നിസ്സഹായനാണെന്നും എന്താണ് ചെയ്യേണ്ടതെന്നറിയില്ലെന്നും തന്റെ ജീവിതം അവസാനിച്ചുവെന്നും റഹ്‌മാൻ പറയുന്നു.മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും യുവാവ് ആവശ്യപ്പെട്ടു.









Discussion about this post