പട്ന : മുഹറം ഘോഷയാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബിഹാറിലെ ദർഭംഗ ജില്ലയിൽ ആണ് അപകടമുണ്ടായത്.
ഘോഷയാത്രയ്ക്കിടെ ‘ടാസിയ’യുടെ ഒരു ഭാഗം ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചതായി ദർഭംഗ ജില്ലാ മജിസ്ട്രേറ്റ് കൗശൽ കുമാർ അറിയിച്ചു.
പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായും, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. അതേ സമയം മുസാഫർപൂർ ജില്ലയിൽ മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
Discussion about this post