ലണ്ടൻ : ചെങ്കടലിൽ ബ്രിട്ടീഷ് കപ്പലിന് നേരെ ആക്രമണം. യെമൻ തീരത്ത് വെച്ചാണ് ബ്രിട്ടന്റെ കാർഗോ കപ്പലിന് നേരെ ആക്രമണം നടന്നത്. വെടിവയ്പ്പും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ആക്രമണവും നടക്കുന്നതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.
വാണിജ്യ, സൈനിക കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിമത സംഘം നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായിരിക്കാം ബ്രിട്ടീഷ് കപ്പലിന്റെ നേരെ നടന്നത് എന്നാണ് സൂചന. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കപ്പലിലെ ഒരു സായുധ സുരക്ഷാ സംഘം തിരിച്ചു വെടിയുതിർത്തതായും, സ്ഥിതി തുടരുകയാണെന്നും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ വ്യക്തമാക്കി. 2023 നവംബർ മുതൽ ഹൂതികൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് 100-ലധികം വ്യാപാര കപ്പലുകളാണ് ആക്രമിച്ചത്. ഈ ആക്രമണങ്ങളിൽ നാല് നാവികർ കൊല്ലപ്പെടുകയും ചെയ്തു.
Discussion about this post