ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന് ബ്രയാൻ ലാറയുടെ പേരിലുള്ള റെക്കോഡ് സേഫ് ആയി അദ്ദേഹത്തിന്റെ പേരിൽ തന്നെ തുടരും. ദക്ഷിണാഫ്രിക്കൻ താരം വിയാൻ മൾഡർ താരത്തിന്റെ റെക്കോഡ് മറികടക്കുമോ എന്നത് ആയിരുന്നു ക്രിക്കറ്റ് ലോകം ആകാംഷയോടെ ഉറ്റുനോക്കിയത്. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ 367 റൺസുമായി ക്രീസിൽ നിന്ന അദ്ദേഹത്തിന് 400 റൺസിലേക്ക് എത്തുമോ എന്നത് ആയിരുന്നു ഏവരും ഉറ്റുനോക്കിയ കാര്യം. എന്നാൽ വമ്പൻ റെക്കോഡിൽ എത്താനുള്ള അവസരം ഉണ്ടായിരുന്നു എങ്കിലും ടീം നായകൻ മൾഡർ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുക ആയിരുന്നു. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് അവസാനിക്കുമ്പോൽ സ്‌കോർബോർഡിൽ 626 – 5 എന്ന നിലയിൽ നിൽക്കുക ആയിരുന്നു.
334 പന്ത് നേരിട്ട താരം 49 ഫോറുകളുടെയു നാല് സിക്സിന്റെയും അകമ്പടിയിൽ 367* റൺസെടുത്ത് പുറത്താകാതെനിന്നു. ഡേവിഡ് ബെഡിംഗ്ഹാം (82), ലൂത്തോ സിപാംല (78) എന്നിവരും വമ്പൻ സ്കോറിലെത്താനുള്ള യാത്രയിൽ ദക്ഷിണാഫ്രിക്കയെ സഹായിച്ചു. അതേസമയം താരം റെക്കോഡ് നേടേണ്ടത് ആയിരുന്നു എന്നും ഇതുപോലെ ഒരു അവസരം ഇനി കിട്ടില്ല എന്നുമാണ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതിന് പിന്നാലെ വന്ന അഭിപ്രായം.
എന്തായാലൂം ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയ താരങ്ങളുടെ പട്ടികയിൽ ഇതോടെ അഞ്ചാമത് എത്താനും മൾഡർക്ക് സാധിച്ചു. ലാറ (400) ഒന്നാമത് തുടരുമ്പോൾ മുൻ ഓസ്‌ട്രേലിയൻ താരം മാത്യൂ ഹെയ്ഡൻ (380) രണ്ടാം സ്ഥാനത്ത്. 2004ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറയുടെ നേട്ടം. ഹെയ്ഡൻ 2003ൽ സിംബാബ്‌വെക്കെതിരേയും. ലാറ തന്നെയാണ് മൂന്നാം സ്ഥാനത്ത്. 1994ൽ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം 375 റൺസ് നേടിയിരുന്നു. മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധനെ നാലാം സ്ഥാനത്ത്. 2006ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 374 റൺസാണ് ജയവർധനെ അടിച്ചെടുത്തത്.
അതേസമയം ദക്ഷിണാഫ്രിക്ക ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന സിംബാബ്‌വെ 51 – 4 എന്ന നിലയിൽ നിൽക്കുകയാണ്.
Discussion about this post