ന്യൂഡൽഹി : ജൻ ധൻ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സുപ്രധാന മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. പ്രധാൻ മന്ത്രി ജൻ ധൻ യോജന പ്രകാരം തുറന്ന അക്കൗണ്ടുകൾ രണ്ടുവർഷത്തോളമായി ഉപയോഗിക്കുന്നില്ല എങ്കിൽ ഈ അക്കൗണ്ടുകൾ ഉടൻ തന്നെ റദ്ദാക്കപ്പെടുന്നതായിരിക്കും. ഗുണഭോക്താക്കൾ അക്കൗണ്ട് തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
കഴിഞ്ഞ 24 മാസങ്ങളായി യാതൊരുവിധ ഇടപാടുകളും നടക്കാത്ത അക്കൗണ്ടുകൾ ആണ് റദ്ദാക്കപ്പെടുക. നിരവധി ജൻ ധൻ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ടുകളായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി. മറ്റുള്ളവരുടെ കള്ളപ്പണം സൂക്ഷിക്കുന്നതിനും തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ആയി ഉപയോഗിക്കുന്ന അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ. രാജ്യത്തെ സൈബർ തട്ടിപ്പുകൾ പോലെയുള്ള കുറ്റകൃത്യങ്ങളിൽ ഇത്തരം മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
നിഷ്‌ക്രിയ അക്കൗണ്ടുകൾ സജീവമാക്കുന്നതിന് വീണ്ടും KYC പ്രക്രിയ നടത്താൻ സർക്കാർ നിർദ്ദേശം നൽകിയി. തുടർച്ചയായി 24 മാസത്തേക്ക് ഒരു ഇടപാട് പ്രക്രിയയും ഇല്ലാത്തപ്പോൾ ആണ് ഒരു ബാങ്ക് അക്കൗണ്ട് നിഷ്‌ക്രിയമായി കണക്കാക്കപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നിഷ്‌ക്രിയ അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുള്ളത്. ഈ അക്കൗണ്ടുകൾ പുനരാരംഭിക്കുന്നതിനായി ബാങ്കുകൾ ഇപ്പോൾ റീ-കെവൈസി പ്രക്രിയ ആരംഭിച്ചിട്ടുണ്ട്.









Discussion about this post