സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 8 മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചു.
എന്നാൽ തലസ്ഥാന നഗരിയായ ഉത്തരേന്ത്യയിലടക്കം ദേശീയ പണിമുടക്ക് ശാന്തമാണ്. സാധാരണനിലയിൽ തന്നെ നിരത്തുകളിൽ പൊതുഗതാതം ഉൾപ്പടെയുള്ളവ സർവീസ് നടത്തുന്നുണ്ട്.ബീഹാറിൽ പണിമുടക്ക് നേരിയ തോതിൽ ഉണ്ട്. ആർജെഡിയും ഇടത് സംഘടനകളുമാണ്ബീഹാറിലെ പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളിൽ കോൺഗ്രസ്ഒഴികെയുള്ള എല്ലാ പാർട്ടികളും പൊതുപണിമുടക്കിന് പിന്തുണ നൽകി.
Discussion about this post