ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുൻപായിരുന്നു അപ്രതീക്ഷിതമായി കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഈ തീരുമാനത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം. മുൻ ഇന്ത്യൻ താരം യുവ്രാജ് സിങ്ങിന്റെ ‘യുവികാൻ’ കാൻസർ ഫൗണ്ടേഷന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്.
രണ്ടു ദിവസം മുമ്പാണ് ഞാൻ എന്റെ താടി കറുപ്പിച്ചത്. എല്ലാം നാലു ദിവസം കൂടുമ്പോഴും താടി കറുപ്പിക്കേണ്ടിവരുമ്പോൾ തന്നെ നമ്മുടെ സമയമായെന്ന് തിരിച്ചറിവുണ്ടാകുമല്ലോ” എന്നായിരുന്നു കോഹ്ലി തമാശരൂപേണയുള്ള മറുപടി.
മുൻ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, ക്രിസ് ഗെയ്ൽ, രവി ശാസ്ത്രി, കെവിൻ പീറ്റേഴ്‌സൺ, ബ്രയാൻ ലാറ, ആശിഷ് നെഹ്‌റ എന്നിവർക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.
Discussion about this post