ഗാന്ധിനഗർ: കാരുണ്യപ്രവർത്തനങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്ന ബോളിവുഡ് താരം സോനു സൂദിൻറെ മറ്റൊരു മറ്റൊരു സേവന പ്രവർത്തനം സമൂഹമാദ്ധ്യമങ്ങളിൽ കയ്യടിനേടുകയാണ്. ഗുജറാത്തിലെ പാടനിലുള്ള വരാഹി ഗോശാല സന്ദർശിച്ച താരം, അവിടെയുള്ള പശുക്കളുടെ സംരക്ഷണത്തിനായി 22 ലക്ഷം രൂപ സംഭാവനയായി നൽകി. തന്റെ സന്നദ്ധ സംഘടനയായ ‘സൂദ് ചാരിറ്റി ഫൗണ്ടേഷൻ’ വഴിയാണ് താരം തുക കൈമാറിയത്.
എന്റെ ഈ 22 ലക്ഷം രൂപയുടെ സംഭാവന ആ വലിയ പ്രവർത്തനക്കടലിലെ ഒരു ചെറിയ തുള്ളി മാത്രമാണ്. ഇതുപോലുള്ള ഗോശാലകൾക്ക് നമ്മുടെ നിരന്തരമായ പിന്തുണ ആവശ്യമാണ്. ഈ ഉദ്യമത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം,” എന്ന് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
ഏഴായിരത്തോളം പശുക്കളെ പരിപാലിക്കുന്ന വരാഹി ഗൗശാലയിലെ പ്രവർത്തനങ്ങളിൽ താരം ഏറെ സംതൃപ്തി രേഖപ്പെടുത്തി. അവിടുത്തെ ജീവനക്കാരുടെ കഠിനാധ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു. “വരാഹി ഗൗശാല സന്ദർശിച്ചപ്പോൾ അവിടെ ഇത്രയധികം പശുക്കളെ ദിവസവും എത്രത്തോളം സ്നേഹത്തോടെയും കഠിനാധ്വാനത്തോടെയുമാണ് പരിപാലിക്കുന്നത് എന്ന് നേരിട്ട് കാണാൻ സാധിച്ചുവെന്നും താരം വ്യക്തമാക്കി.
കോവിഡ് കാലത്ത് ആയിരക്കണക്കിന് അതിഥി തൊഴിലാളികളെ സഹായിച്ചുകൊണ്ട് ‘മനുഷ്യസ്നേഹത്തിന്റെ മുഖമായി’ മാറിയ സോനു സൂദ്, മൃഗക്ഷേമ രംഗത്തും സജീവമാകുന്നത് ആരാധകർക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. പശു സംരക്ഷണം കേവലം ഒരു കടമയല്ല, മറിച്ച് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post