ഡിപ്രഷനിലേക്ക് പോകേണ്ട സാഹചര്യം തന്റെ ജീവിതത്തിൽ വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്റെ പാഷനെ അടക്കി വെക്കേണ്ടി വരുമെന്ന് കരുതിയ സാഹചര്യമുണ്ടായെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.
എന്റെയുള്ളിൽ ഞാൻ ഡിപ്രഷനിലേക്ക് പോകുന്ന തരത്തിലുള്ള അവസ്ഥയുണ്ടായി. പാഷൻ എനിക്ക് സപ്രസ് ചെയ്യേണ്ടി വന്നു. സിനിമയുള്ള സമയമെല്ലാം ഞാൻ ഉണർന്നിരുന്നത് സിനിമയക്ക് വേണ്ടി മേക്കപ്പ് ഇടാനായിരുന്നു. 2024 ജൂൺ 10-ാം തിയതി മുതൽ മേക്കപ്പ് ഇടാനേയല്ല, ഞാൻ ഉണരുന്നത് എന്ന കാര്യം വന്നത് എന്നെ ഡിപ്രഷനിലേക്ക് തള്ളിയിട്ടു.
സിനിമ എന്നതിൽ ചില കർശനങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് രണ്ടാമത്തെ നേതാവ് ചില ഇളവുകൾ തന്നു. ഇപ്പോൾ എനിക്ക് സിനിമയിൽ അഭിനയിക്കാം. മറ്റൊരു ജോലിയോടൊപ്പം എന്റെ പാഷനും കൊണ്ടു പോകാൻ കഴിയുന്നതിൽ ഞാൻ സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post