Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

എന്റെ ഐഫോണും ലാപ്ടോപ്പും അവൾ മോഷ്‌ടിച്ചു, യുവതിക്കെതിരെ പരാതിയുമായി ആർസിബി താരം; ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണം

by Brave India Desk
Jul 10, 2025, 11:06 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർ‌സി‌ബി) പേസർ യാഷ് ദയാൽ അടുത്തിടെ വിവാദ നായക നായകനായിരുന്നു. ഗാസിയാബാദിൽ നിന്നുള്ള ഒരു സ്ത്രീ വിവാഹ വാഗ്ദാനം നൽകി താരം ‘ലൈംഗിക ചൂഷണം’ ചെയ്‌തു എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പൊലീസ് താരത്തിനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുകയാണ്.

എന്തായാലും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്ന ആർ‌സി‌ബിയുടെ 2025 ഐ‌പി‌എൽ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച ദയാൽ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. പ്രയാഗ്‌രാജ് പോലീസിൽ പരാതി നൽകിയ അദ്ദേഹം, പ്രസ്തുത സ്ത്രീക്കെതിരെ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തതനുസരിച്ച്, സ്ത്രീ തന്റെ പക്കൽ നിന്ന് ഐഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചുവെന്ന് ദയാൽ ആരോപിക്കുന്നു. 2021 ൽ ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും ആദ്യമായി സംസാരിക്കുന്നതെന്നും ശേഷം തന്നെ പറ്റിച്ചെന്നും താരം ആരോപിക്കുന്നു. അവരുടെയും കുടുംബത്തിന്റെയും ചികിത്സാ ചെലവുകൾക്കായി സ്ത്രീ തന്നിൽ നിന്ന് ഗണ്യമായ തുക വാങ്ങിച്ചതായി ദയാൽ വാദിക്കുന്നു. പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അത് നൽകിയിട്ടില്ല. ഷോപ്പിംഗിനായി അവൾ പലതവണ പണം കടം വാങ്ങിയതായും അദ്ദേഹം പറയുന്നു. ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിന് തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗാസിയാബാദ് പൊലീസിൽ യുവതി നൽകിയ പരാതിയെക്കുറിച്ച് അറിഞ്ഞപ്പോൾ നിയമപരമായ സഹായം തേടാൻ തീരുമാനിച്ചതായി താരം വെളിപ്പെടുത്തി. മൂന്ന് പേജുള്ള തന്റെ പരാതിയിൽ, യുവതിക്കെതിരെ മാത്രമല്ല, അവരുടെ കുടുംബത്തിലെ രണ്ട് അംഗങ്ങൾക്കും, ഉൾപ്പെട്ട മറ്റ് വ്യക്തികൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ദയാൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 69 പ്രകാരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫാസ്റ്റ് ബൗളർ യാഷ് ദയാലിനെതിരെ കേസെടുത്തിരിക്കുന്നു. ക്രിക്കറ്റ് താരം തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി ഗാസിയാബാദ് സ്വദേശിയായ ഒരു സ്ത്രീയുടെ പരാതിക്ക് പിന്നാലെയാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം നടത്തിയ ശേഷം ഇന്ദിരാപുരം സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലായ ഐജിആർഎസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.

യാഷ് ദയാലുമായി അഞ്ച് വർഷത്തെ ബന്ധത്തിലായിരുന്നു താനെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് അയാൾ തന്നെ മാനസികമായും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നും യുവതി പരാതിയും പറഞ്ഞു. ദയാൽ തന്റെ കുടുംബാംഗങ്ങൾക്ക് മുന്നിൽ തന്നെ ഭാര്യയായി പരിചയപ്പെടുത്തിയതായി അവർ പറഞ്ഞു. എന്നാൽ തന്നെ ചതിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ , താരം ആക്രമണകാരിയായി മാറുകയും യുവതിയെ ഉപദ്രവിക്കുകയും ചെയ്തു.

ക്രിക്കറ്റ് താരം തന്നിൽ നിന്ന് പണം വാങ്ങിയെന്നും മറ്റ് സ്ത്രീകളോടും സമാനമായ രീതിയിൽ പെരുമാറിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. തന്റെ വാദം തെളിയിക്കാൻ അവരുടെ ചാറ്റുകൾ, സ്ക്രീൻഷോട്ടുകൾ, റെക്കോർഡിംഗുകൾ എന്നിവ തന്റെ കൈവശമുണ്ടെന്നും യുവതി പറഞ്ഞു.

അതേസമയം യാഷ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വർഷം ആദ്യം ആർ‌സി‌ബിയുടെ കന്നി ഐ‌പി‌എൽ കിരീടത്തിൽ താരം നിർണായക പങ്കുവഹിച്ചു. 13 വിക്കറ്റുകൾ വീഴ്ത്തിയ താരം പല നിർണായക ഓവറുകൾ എറിയുകയും ചെയ്തിരുന്നു.

Tags: yash daalbcciindian cricketIPL 2025inda vs englandroyal challenger banglore
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies