ന്യൂഡൽഹി : ഡൽഹി എൻസിആർ മേഖലയിൽ ഭൂചലനം. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, മറ്റ് സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ ജജ്ജാറിൽ നിന്ന് 4 കിലോമീറ്റർ വടക്കുകിഴക്കായി 14 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തെ തുടർന്ന് ഡൽഹി എൻസിആർ മേഖലയിലെ വീടുകളിൽ നിന്നും ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങി. വീട്ടുപകരണങ്ങൾ നിലത്ത് വീണതായും ഫാനുകൾ ഉൾപ്പെടെയുള്ളവ ആടിയുലഞ്ഞതായും ജനങ്ങൾ വിശദീകരിക്കുന്നു. നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവിടങ്ങളിലെ വ്യാവസായിക മേഖലകളിലും ഭൂകമ്പം ആശങ്ക സൃഷ്ടിച്ചു.
ജജ്ജാറിലെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റ്, ഷാംലി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ താഴെയാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി അറിയിച്ചു. കഴിഞ്ഞദിവസം അസമിലും സമാനമായ രീതിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Discussion about this post