തിരുവനന്തപുരം: എതിരാളികളെ നിഷ്ഠൂരമായി കൊലചെയ്യുന്ന സി.പി.എമ്മും ഇസ്‌ളാമിക തീവ്രവാദികളായ ഐസിസും തമ്മില്‍ വ്യത്യാസമില്ലെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ . സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ നിന്ന് അവരുടെ ബംഗാളിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ലെന്നും രാജ പറഞ്ഞു. കാട്ടായിക്കോണത്ത് ബി.ജെ.പി നേതാക്കളെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണക്കാരും ചൂഷകരും മാഫിയകളുമല്ല സാധാരണക്കാരായ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും അധ്യാപകരുമൊക്കെയാണ് സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനിരകളാകുന്നത്. സാധാരണക്കാരെ രാഷ്ട്രീയത്തിന്റെ പേരില്‍ കൊന്നൊടുക്കി എന്ത് ജനകീയ വിപ്‌ളവമാണിവര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് കാട്ടായിക്കോണത്ത് സി.പി.എം നടത്തിയ അക്രമങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post