ഡല്‍ഹി: മതനിരപേക്ഷതയില്ലാതെ ജനാധിപത്യം നിലനില്‍ക്കില്ലെന്ന് പ്രശസ്ത കവിയും എഴുത്തുകാരുമായ ജാവേദ് അഖ്തര്‍. നമ്മള് അനുഗ്രഹിക്കപ്പെട്ടവരാണ്. നമ്മള് സ്ഥിരം പരാതി പറയുന്നവരാണ്. എന്നാല്‍ നമ്മുടെ ഭരണഘടനയോടു നമ്മള് എപ്പോഴും നന്ദിയുള്ളവരായിരിക്കണമെന്നും ജാവേദ് അഖ്തര്‍ പറഞ്ഞു.രാജ്യസഭയില്‍ നിന്നു വിരമിക്കുന്ന എംപിമാരുടെ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അഖ്തറിന്റെ പരാമര്‍ശങ്ങള്‍.
ഭരണഘടനയാണ് നമുക്ക് ജനാധിപത്യം നല്‍കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം രാജ്യത്തിന്റെ വേരുകളില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നതാണ് രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തെത്തിയയാളാണ് അഖ്തര്‍.
അതേസമയം, പേരെടുത്തുപറയാതെ എഐഎംഐഎം നേതാവ് അസാസുദ്ദീന്‍ ഒവൈസിയെയും ജാവേദ് അഖ്തര്‍ വിമര്‍ശിച്ചു. ഭരണഘടനയില്‍ നിഷ്കര്‍ഷിക്കാത്തതിനാല്‍ ഭാരത് മാതാ കീ ജയ് എന്നു വിളിക്കില്ലെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍ ഇതേ ഭരണഘടന ഷെര്‍വാണി ഉപയോഗിക്കാന്‍ അയാളോടു പറയുന്നില്ല, അഖ്തര്‍ വ്യക്തമാക്കി.
ലോകത്ത് എല്ലായിടത്തും സര്‍ക്കാരുകളുണ്ട്. എന്നാല്‍ ജനാധിപത്യത്തില്‍ മാത്രമേ പ്രതിപക്ഷമുള്ളൂ. രാജ്യത്തെ അവസ്ഥയില്‍ ആശങ്കപ്പെടുന്ന നിരവധി വിഷയങ്ങളില്‍ വാദങ്ങളും ചര്‍ച്ചകളും രാജ്യസഭയില്‍ കാണാനായതില്‍ വളരെയധികം സന്തുഷ്ടനാണ്.
Discussion about this post