മധുരം ഇഷ്ടമില്ലാത്തവരായി ആരുണ്ടല്ലേ.. ചായയിൽ ഇത്തിരി മധുരം,അതിനൊപ്പം കഴിക്കാനിത്തിരി മധുരം, അങ്ങനെ അങ്ങനെ പഞ്ചസാര നമ്മുടെ ശരീരത്തെത്തുന്നത് പല വഴിക്കാണ്. എന്നാൽ വെളുത്തവിഷമെന്നറിയപ്പെടുന്ന ഈ പഞ്ചസാര നമ്മുടെ ശരീരത്തെ ദോഷകരമായി തന്നെ ബാധിക്കുന്നു.
പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ വയറ്റിലെ ഗുണപ്രദമായ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. ഇത് ആമാശയത്തിൽ വീക്കം, ദഹന പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കുന്നു. പഞ്ചസാര കുറയ്ക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം
ഏഴ് ദിവസത്തേക്ക് പഞ്ചസാര പാടെ ഉപേക്ഷിച്ചുനോക്കൂ ഈ മാറ്റങ്ങൾ നിങ്ങൾക്ക് പ്രകടമായിട്ടറിയാം.
പഞ്ചസാര ഉപയോ?ഗം കുറയ്ക്കുന്നത് വയറുവീർക്കുന്നതും ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതും കുറയ്ക്കാൻ സഹായിക്കുന്നു. അതിന്റെ ഫലമായി മുഖം മെലിഞ്ഞുവരും
പഞ്ചസാര ഉപേക്ഷിക്കുന്നത് ആരോഗ്യമുള്ള ചർമത്തിന് കാരണമാകും. മുഖക്കുരു അല്ലെങ്കിൽ മുഖത്തെ ചുവപ്പ് നിറം പോലുള്ള പ്രശനങ്ങൾ മാറി ചർമം തെളിയും
പഞ്ചസാര ഒഴിവാക്കിയാൽ വളരെ വേഗത്തിൽ തന്നെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടും
പഞ്ചസാര കുറയ്ക്കുന്നത് നല്ല ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായകമാവുകയും ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങളുടെ ആഗിരണത്തിന് സഹായിക്കുകയും ചെയ്യും.
പല്ല് നശിക്കുന്നതിന് പഞ്ചസാരയാണ് പ്രധാന വില്ലൻ. പഞ്ചസാര കുറയ്ക്കുന്നത് പല്ലുകൾ ക്ഷയിക്കുന്നത് മന്ദഗതിയിലാക്കുകയോ നിർത്തുകയോ ചെയ്യും, ഇത് നിങ്ങൾക്ക് ആരോഗ്യകരമായ പല്ലുകൾ നൽകും.
Discussion about this post