മുംബൈ: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പുതിയ യൂണിഫോം തവിട്ടുപാന്റും വെള്ളഷര്‍ട്ടും അടുത്ത വിജയദശമിദിവസം പ്രാബല്യത്തില്‍വരും. ഈവര്‍ഷം ഒക്ടോബര്‍ 11നാണ് വിജയദശമി. തവിട്ടു നിറമുള്ള പാന്റും, വെള്ളഷര്‍ട്ടുമാണ് പുതിയ ഗണവേഷം
കാലത്തിനൊപ്പം മാറുക എന്ന സന്ദേശം പരിഗണിച്ച് ഗണവേഷത്തില്‍ മാറ്റം വരുത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചിരുന്നു. 91 വര്‍ഷമായി കാക്കി ട്രൗസറും വെള്ള ഷര്‍ട്ടും ഗണവേഷമായിട്ടെന്ന് കൊങ്കണ്‍ മേഖലയിലെ ആര്‍.എസ്.എസ്. സംഘചാലക് സതീശ് മോഹന്‍ അറിയിച്ചു.
മുംബൈകൊങ്കണ്‍മേഖലയില്‍ ഇപ്പോള്‍ 625 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷംമാത്രം രാജ്യത്താകെ 5500 സ്ഥലത്ത് പുതിയശാഖകള്‍ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post