കാൻബെറ : ഓസ്‌ട്രേലിയയിലെ സൺഷൈൻ കോസ്റ്റിൽ നടന്ന 66-ാമത് ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ മികച്ച മുന്നേറ്റം നടത്തി ഇന്ത്യ. ഇതുവരെയായി മൂന്ന് സ്വർണ മെഡലുകളാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ വർഷം നാല് സ്വർണ്ണ മെഡലുകൾ നേടി രാജ്യം ചരിത്രം സൃഷ്ടിച്ചിരുന്നു.
2025 ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ നിലവിൽ ആറ് മത്സരാർത്ഥികൾ ഉൾപ്പെടുന്ന ഇന്ത്യൻ ടീം മൂന്ന് സ്വർണ്ണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും നേടി. ഈ വർഷം പരമാവധി 252 ൽ 193 എന്ന രാജ്യത്തെ എക്കാലത്തെയും ഉയർന്ന സഞ്ചിത സ്‌കോറോടെ ടീം ഒരു പുതിയ റെക്കോർഡും സ്ഥാപിച്ചു.
1988ലും 2024ലും മാത്രമാണ് ഇതിനു മുൻപ് ഇന്ത്യ മൂന്നോ അതിൽ കൂടുതലോ മെഡലുകൾ നേടിയിട്ടുള്ളത്. 1988ൽ മൂന്ന് മെഡലുകളും 2024ൽ നാല് മെഡലുകളും ആയിരുന്നു അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ ഇന്ത്യ നേടിയിരുന്നത്. 2019 നും 2025 നും ഇടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ആകെ 12 സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട്.









Discussion about this post