ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിൽ കുതിച്ചുയർന്ന് ഇന്ത്യ. എട്ട് സ്ഥാനങ്ങൾ കയറി ഇന്ത്യ 85 ാം സ്ഥാനത്ത് നിന്ന് 77ാം സ്ഥാനത്തേക്ക് എത്തി. ഇതോടെ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 59 ആയി മാറി.
നിലവിൽ, ലോകത്തിലെ 59 സ്ഥലങ്ങളിലേക്ക് ഇന്ത്യയ്ക്ക് വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ആക്‌സസ് ഉണ്ട്. മലേഷ്യ, ഇന്തോനേഷ്യ, മാലിദ്വീപ്, തായ്ലൻഡ് എന്നിവ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസ-ഫ്രീ ആക്‌സസ് വാഗ്ദാനം ചെയ്യുന്ന ചില രാജ്യങ്ങളാണ്. ശ്രീലങ്ക, മക്കാവു, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾ വിസ-ഓൺ-അറൈവൽ (VOA) വാഗ്ദാനം ചെയ്യുന്നു.
സിംഗപ്പൂർ പാസ്‌പോർട്ടാണ് ഇൻഡക്‌സിൽ ഒന്നാമതുള്ളത്. 193 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാനാവും.കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പാസ്‌പോർട്ട് ഉപയോഗിച്ച് 190 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാം. ഡെന്മാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, അയർലാൻഡ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. ആസ്ട്രിയ, ബെൽജിയം, ലക്‌സംബെർഗ്, നെതർലാൻഡ്, നോർവേ, പോർചുഗൽ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ നാലാമത്. ന്യൂസിലാൻഡ്, ഗ്രീസ്, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങൾ അഞ്ചാമതാണ്.
Discussion about this post