തിരുവനന്തപുരം: പോലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു.കണക്കുകളില്‍ തിരിമറി നടത്തിയന്നൊരോപണത്തെ തുടര്‍ന്നാണ് അസോസിയേഷന്റെ മൂന്ന് മുന്‍ സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ കേസെടുത്തത്. പോലീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായിരിക്കെ 2004 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ക്രമക്കേട് നടത്തിയതിനാണ സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ജോസ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍. ബിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.ടി. ബാബുരാജ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തത്. മൂന്ന് പേരും ഓരോ സമയങ്ങളില്‍ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍മാര്‍ ആിയിരുന്നു.
ഈ കാലയളവില്‍ അസോസിയേഷന്റെയും കാവല്‍ കൈരളി മാസികയുടെയും വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട് ക്യാഷ് ബുക്ക്, വൗച്ചര്‍, രസീത് തുടങ്ങിയവ കൃത്യമായി സൂക്ഷിക്കാതെ രേഖകളില്‍ തിരിമറി നടത്തി അസോസിയേഷന്റെ പൊതുധനത്തില്‍ നിന്നും 3,74,335 രൂപയുടെ പണാപഹരണം നടത്തിയെന്നാണ് കെ.കെ. ജോസിനെതിരെയുള്ള വിജിലന്‍സ് കണ്ടെത്തല്‍.സമാനമായ രീതിയില്‍ 5,69,304 രൂപ സി.ആര്‍. ബിജുവും 2,14,163 രൂപ മൂന്നാംപ്രതി സി.ടി. ബാബുരാജും പണാപഹരണം നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. പുതിയ ഭരണ സമിതിക്ക് ചുമതല കൈമാറുന്ന സമയം മൂന്ന് പ്രതികളും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും വിജിലന്‍സ് എസ്പി എ കെ വിശ്വംഭരന്റെ റിപ്പോര്‍ട്ടിലുണ്ട്.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം സോളാര്‍ കേസില്‍ നിലവിലെ ഭാരവാഹികള്‍ക്കെതിരെ സരിത വെളിപ്പെടുത്തല്‍ നടത്തിയതിനുള്ള പ്രതികാരമാണ് എഫ്.ഐ.ആര്‍. എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Discussion about this post