ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാസേന. പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ സൈന്യവും ജമ്മു കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ പിടികൂടി വധിച്ചത്.
മൂന്ന് വിദേശ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച വിവരം സായുധ സേനയ്ക്ക് ലഭിച്ചതിനെത്തുടർന്ന് ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാസിൽ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു,








